ആലുവ: ഭവനരഹിതരും നിർധനരുമായ എട്ട് കുടുംബങ്ങൾക്ക് കിടപ്പാടമൊരുങ്ങുന്നു. ചൂർണിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കൊടികുത്തുമലയിൽ താമസിക്കുന്ന ജിമ്മി വർഗീസാണ് ചൂർണിക്കര പഞ്ചായത്തിന് 10 സെൻറ് സ്ഥലം സൗജന്യമായി നൽകിയത്. ടാലൻറ് സ്കൂളിന് സമീപമാണിത്.
കമ്പനികളുടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന ആളാണ് ജിമ്മി വർഗീസ്. രണ്ട് സെൻറ് സ്ഥലം വഴിക്കായി പോകും. ബാക്കിയുള്ള എട്ട് സെൻറ് സ്ഥലത്ത് മുകളിലും താഴെയുമായി വീട് നിർമിച്ച് എട്ട് കുടുംബങ്ങൾക്ക് നൽകാനാണ് പഞ്ചായത്ത് തീരുമാനം. ഒമ്പതാം വാർഡ് അംഗം സി.പി. നൗഷാദ് ആവശ്യവുമായി സമീപിച്ചതോടെയാണ് ജിമ്മി സമ്മതം അറിയിച്ചത്. ആധാരം ജിമ്മി വർഗീസ് പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷിന് കൈമാറി. സൗജന്യമായി സ്ഥലം നൽകിയതറിഞ്ഞ് ആധാരം എഴുത്തുകാരൻ അനിൽകുമാർ ആധാരം എഴുത്തുെചലവും സ്റ്റാമ്പ് പേപ്പറും സൗജന്യമായി നൽകി കാരുണ്യ പദ്ധതിയിൽ പങ്കാളിയാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.