ആലുവ: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തലവനായ ആന്ധ്രപ്രദേശ് സ്വദേശി പിടിയിൽ. മകവാരപാളയം സീതണ്ണ അഗ്രഹാരത്തിൽ പല്ലശ്രീനിവാസ റാവുവാണ് (26) റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മകവാരപാളയത്തിൽ ടാക്സി ഓടിക്കുന്ന ഇയാള്‍ ആദിവാസി മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ്. മലയാളികൾ കഞ്ചാവിനായി എത്തുമ്പോൾ വന്ന് ബന്ധപ്പെടുകയാണ് ഇയാളുടെ പതിവ്. വിജയവാഡയിൽനിന്ന് 300 കി.മീ. ഉൾപ്രദേശത്ത് പൊലീസ് മൂന്നുദിവസങ്ങളിലായി നടത്തിയ ഓപറേഷന് ഒടുവിലാണ് ഇയാളെ പിടിക്കാൻ കഴിഞ്ഞത്. കഞ്ചാവ് വാങ്ങാനെന്നുപറഞ്ഞ് ശ്രീനിവാസ റാവുവിനെ സംഘം സമീപിക്കുകയായിരുന്നു. വിലപറഞ്ഞ് സാംപിളുമായെത്തുമ്പോഴാണ് ഇയാളെ പിടകൂടിയത്.
സാംപിൾ കാണിച്ച് വിലപറഞ്ഞ് ഉറപ്പിച്ചശേഷം ഹൈവേയിൽ നിർത്തിയിടുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉൾവനത്തിലേക്ക് പോവുകയാണ് ഇയാൾ ചെയ്യുന്നത്. മണിക്കൂറുകൾക്കുശേഷം പാക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിെലത്തി കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ ആയിരക്കണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇടനിലക്കാരനായി ഇയാള്‍ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുെവച്ച് പിടികൂടിയ സംഭവത്തെതുടന്ന് കെ. കാർത്തികിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. അന്വേഷണത്തിെൻറ വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ കഞ്ചാവ് ശേഖരങ്ങള്‍ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇയാളെ പിടികൂടാൻ സാധിച്ചതിലൂടെ കേരളത്തിലെ കഞ്ചാവ് ശൃംഖല തകർക്കാൻ കഴിയുമെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും കെ. കാർത്തിക് പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. അശ്വകുമാർ, സി.ഐ എം. സുരേന്ദ്രൻ, സബ് ഇൻസ്പെക്ടർ ടി.എം. സുഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, പി.എസ്. ജീമോൻ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.