ആലുവ: ആരാധനാലയങ്ങൾ മനുഷ്യെൻറ ജീവിതത്തിൽ പൂർണ വിശുദ്ധിയുണ്ടാക്കാനുള്ള കേന്ദ്രങ്ങളാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ശംസുൽ ഉലമ ഇസ്ലാമിക് സെൻററിെൻറയും ശംസുൽ ഉലമ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിെൻറയും ഉദ്ഘാടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയർമാൻ സിദ്ദീഖ് കുഴിവേലിപ്പടി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി പ്രാർഥന നടത്തി. നഹ്ജുർറശാദ് വിദ്യാർഥി അഹ്മദ് റഈസ് ഖിറാഅത്ത് നടത്തി. രക്ഷാധികാരി ബഷീർ ഫൈസി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ട്രസ്റ്റ് ട്രഷറർ റഫീക്ക് തോലക്കര നന്ദിയും പറഞ്ഞു. മജ്ലിസുൽ ഇസ്തിറാഹക്ക് സമസ്ത ജില്ല വർക്കിങ് സെക്രട്ടറി അഷ്റഫ് ഹുദവി നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് ഇസ്മായിൽ ഫൈസി വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞാർ അഹ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ നൗഫൽ കുട്ടമശ്ശേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.