ആലുവ: കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് അടച്ച ആരാധനാലയങ്ങൾ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് പൂർണ്ണമായും തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആലുവ റെയിഞ്ച് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് എം.യു. ഇസ്മായീൽ ഫൈസി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് സ്വദറുദ്ധീൻ ബാഖവി അധ്യക്ഷത വഹിച്ചു. റെയിഞ്ച് പ്രസിഡൻറ് അബ്ദുൽ കരീം ഫൈസി, ട്രഷറർ വി.കെ.മുഹമ്മദ് ഹാജി, മാനേജ്മെൻറ് അസോസിയേഷൻ റെയിഞ്ച് സെക്രട്ടറി പി.എസ്.ഹസൈനാർ മൗലവി എന്നിവർ സംസാരിച്ചു.
റെയിഞ്ച് സെക്രട്ടറി കെ.എച്ച്.അബ്ദുസമദ് ദാരിമി സ്വാഗതവും, അബ്ദുലത്തിഫ് വഹബി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ കരീം ഫൈസി (പ്രസി.) ഹസൻദാരിമി, അബ്ദുൽ കരീം മുസ്ലിയാർ, (വൈസ് പ്രസി.), കെ.എച്ച്.അബ്ദുസമദ് ദാരിമി (ജന. സെക്ര.), അബ്ദു ലത്വീഫ് വഹബി, ബശീർ അശ്റഫി,(സെക്ര.), വി.കെ.മുഹമ്മദ് ഹാജി എടയപ്പുറം (ട്രഷറർ), ഇബ്രാഹീംകുട്ടി മൗലവി(ചെയർമാൻ), അനസ് വാഫി (ഐ.ടി കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.