ആലുവ: രണ്ടുവർഷത്തിനിടയിൽ റൂറൽ ജില്ല പൊലീസ് കാപ്പ നിയമപ്രകാരം 73 സ്ഥിരം കുറ്റവാളികൾക്കെതിരെ നടപടിയെടുത്തു. 2019-2021 കാലയളവിലാണ് സാമൂഹികവിരുദ്ധർക്കെതിരെ കാപ്പ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിച്ചത്. ഇതിൽ കുപ്രസിദ്ധ കുറ്റവാളികളുൾപ്പെടെ 32 പേരെയാണ് ജയിലിൽ അടച്ചത്.
കുപ്രസിദ്ധ ക്രിമിനലുകളായ പെരുമ്പാവൂർ സ്വദേശി അനസ്, വിനു വിക്രമൻ, ഗ്രിന്റേഷ് എന്ന ഇണ്ടാവ, ബേസിൽ, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ്, രതീഷ് എന്ന കാര രതീഷ്, കുറുപ്പുംപടി സ്വദേശി ആഷിക്, അങ്കമാലി സ്വദേശി പുല്ലാനി വിഷ്ണു, നോർത്ത് പറവൂർ സ്വദേശി പൊക്കൻ അനൂപ് എന്ന അനൂപ്, അയ്യമ്പുഴ സ്വദേശികളായ സോമി, ടോണി ഉറുമീസ്, പുത്തൻകുരിശ് സ്വദേശി ഡ്രാക്കുള സുരേഷ്, മുളന്തുരുത്തി സ്വദേശി അതുൽ സുധാകരൻ എന്നിവരുൾപ്പെടെ 32 പേരെയാണ് ജയിലിൽ അടച്ചത്. നിരവധിപേരെ ആറുമാസം മുതൽ ഒരുവർഷം വരെയുള്ള കാലയളവിലേക്ക് റൂറൽ ജില്ലയിൽനിന്ന് പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.