ലി​േ​ൻ​റാ

കാപ്പ ചുമത്തി നാടുകടത്തി

ആ​ലു​വ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി.പ​റ​വൂ​ർ കെ​ടാ​മം​ഗ​ലം അ​മ്പാ​ട്ട് വീ​ട്ടി​ൽ ലി​േ​ൻ​റാ​യെ​യാ​ണ് (30) റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി‍െൻറ റി​പ്പോ​ർ​ട്ടി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

ആ​ലു​വ വെ​സ്‌​റ്റ്, നോ​ർ​ത്ത് പ​റ​വൂ​ർ സ്‌​റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം, വീ​ടു​ക​യ​റി ആ​ക്ര​മ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​യാ​ൾ​ക്ക് എ​തി​രെ​യു​ള്ള​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ആ​ലു​വ​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​െ​യ​യും ഭ​ർ​ത്താ​വി​െ​ന​യും ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ്.

ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി ച​ക്കു എ​ന്ന ഷാ​നി​നെ ക​ഴി​ഞ്ഞ ആ​ഴ്ച കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചി​രു​ന്നു. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യി 24 പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​താ​യും 27 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യും എ​സ്.​പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

Tags:    
News Summary - Kappa charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.