ആലുവ: ചുരുങ്ങിയ കാലംകൊണ്ട് കീഴ്മാട് പഞ്ചായത്തിെൻറയും സമീപ പ്രദേശങ്ങളുടെയും ജീവനായി മാറിയിരിക്കുകയാണ് ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ. സാന്ത്വന പരിചരണം മുതൽ ഗ്രാമത്തിെൻറ സാമൂഹിക ആരോഗ്യ സേവന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ഈ കൂട്ടായ്മ. രോഗികൾക്ക് സാന്ത്വനമായി ചെറിയ രീതിയിൽ സേവനം ആരംഭിച്ച ഫൗണ്ടേഷൻ ഇന്ന് മേഖലയാകെ പന്തലിച്ച ശൃംഖലയായി.
2011ൽ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ പരേതനായ അലിക്കുഞ്ഞ് താഴത്തിെൻറ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിച്ചത്.പാലിയേറ്റിവ് കെയർ പ്രവർത്തനത്തിന് പ്രാമുഖ്യം നൽകി 2018ൽ ലൈഫ് കെയർ ഫൗണ്ടേഷൻ രൂപവത്കരിച്ചു. മെഡിക്കൽ ക്യാമ്പുകൾ, സ്ത്രീരോഗ നിർണയ ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ ഉൾപ്പെടെ നിരവധി പരിപാടികൾ ഇതിനകം നടത്തിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിൽ സജീവ സാന്നിധ്യം
പല ഘട്ടങ്ങളിലായി കോവിഡ് തരംഗമുണ്ടായപ്പോൾ രോഗികൾക്ക് സേവനവുമായി ഫൗണ്ടേഷൻ സജീവമായിരുന്നു. ആശുപത്രി സേവനം വേണ്ടവർക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുത്തിരുന്നതായി ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി പറഞ്ഞു.
ദുരന്തഭൂമികളിലും സേവനം
കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ലൈഫ് കെയറിെൻറ എമർജൻസി ടീമിെൻറ സാന്ത്വന സ്പർശം ലഭിച്ചു. ഡോ. സലിൽ ഇബ്രാഹീമിെൻറ നേതൃത്വത്തിലെ മെഡിക്കൽ സംഘം ദുരിതാശ്വാസ ക്യാമ്പിലെത്തി പരിശോധന നടത്തി.
പ്രവർത്തനം പ്രമുഖരുടെ മേൽനോട്ടത്തിൽ
പ്രമുഖ അർബുദ ചികിത്സാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ, ഡോ. സി.എം. ഹൈദരലി എന്നിവർ രക്ഷാധികാരികളും ഡോ. എം.ആർ. രാജഗോപാൽ മുഖ്യ ഉപദേഷ്ടാവും ഡോ. ഓഡിറ്റ് സ്പുരിറ്റ്, കെ. രാധാകൃഷ്ണ മേനോൻ, ഡോ. സുനിത ഡാനിയൽ, ലഫ്. കേണൽ ലളിത നമ്പ്യാർ എന്നിവർ ഉപദേശകരുമായ സമിതിയാണ് ലൈഫ് കെയർ ടീമിന് മേൽനോട്ടം വഹിക്കുന്നത്. ചെയർമാൻ മുജീബ് കുട്ടമശ്ശേരി, സി.ഇ.ഒ എൻ.ഇ. ഉമ്മർ, അംഗങ്ങളായ ഷാജി തോമസ്, സമദ് കുട്ടമശ്ശേരി, വി.എം. അബൂബക്കർ, വി.എ. ഇബ്രാഹീം കുട്ടി, ഷിയാസ് വടക്കനേത്തിൽ, ഇബ്രാഹീം കുട്ടി പാനാപ്പിള്ളി, പി.എ. സിയാദ്, ഉസ്മാൻ വാരിക്കാട്ടുകുടി, ടി.എസ്. ഷഹബാസ്, രഘുനാഥൻ നായർ, സൗജത്ത് ജലീൽ, സബീലുസ്സലാം, ഫൈസൽ ഖാലിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ഡോക്ടർമാരായ സലിൽ ഇബ്രാഹീം, ഫാത്തിമ ജെബീൻ, ഹുദാ ഇസ്മായിൽ, ഹിദ ഇസ്മായിൽ, അഞ്ജന രാജു, നഴ്സുമാരായ സിന്ധു ബാബുക്കുട്ടൻ, ലിയ പോൾ, ബിന്ധു മഹേഷ് എന്നിവരുടെ നിസ്വാർഥ സേവനവും ലൈഫ് കെയറിെൻറ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.