ആലുവ: ജീവിതത്തിെൻറ സായാഹ്നത്തിൽ എത്തിയവരെ സ്നേഹത്തോടെ ആദരിച്ച് കുട്ടമശ്ശേരി ചാലയ്ക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ. ജീവിതത്തിെൻറ വസന്തകാലം മുഴുെക്കെ കുടുംബത്തിനും സമൂഹത്തിനുമായി വിനിയോഗിച്ച, ജീവിതത്തിെൻറ സായാഹ്നത്തിൽ എത്തി നിൽക്കുന്ന വൃദ്ധർക്ക് സ്നേഹ സമ്മാനവുമായാണ് ലൈഫ് കെയർ ഫൗണ്ടേഷൻ വയോജനങ്ങളുടെ വീടുകളിൽ എത്തിയത്.
ലൈഫ് കെയർ ഫൗണ്ടേഷൻ 2019 ൽ ആരംഭിച്ച വയോ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും വയോജന ഗ്രഹ കേന്ദ്രീകത പരിചരണ പദ്ധതിയുടെ ഭാഗമായുള്ള ഹോം ഐ.സി.യു അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ലൈഫ് കെയർ ചെയർമാൻ മുജീബ് കുട്ടമശ്ശേരി പറഞ്ഞു. ലൈഫ് കെയർ ഫൗണ്ടേഷൻറെ വയോജന ദിനാചരണം കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സതിലാലു ഉദ്ഘാടനം ചെയ്തു.
സ്നേഹ സമ്മാനങ്ങൾ പ്രസിഡൻറ് സതിലാലു , വാഴക്കുളം ബ്ലോക്ക് അംഗം ഷീജപുളിക്കൽ, വാർഡ് അംഗം റസീല ഷിഹാബ് എന്നിവർ ചേർന്ന് നൽകി. സീനിയർ സിറ്റിസൺ ഫോറം കീഴ്മാട് സെക്രട്ടറി അബ്ദുൽ കരീം, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ , ഡോ.അംബേദ്കർ ലൈബ്രറി വൈസ് പ്രസിഡൻറ് കെ.എം.അബ്ദുൽ സമദ്, ഷാജി തോമസ്, പി.എ.സിയാദ്, ടി.എസ്.ഷഹബാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.