ആലുവ: ചാലക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈഫ് കെയർ ഫൗണ്ടേഷൻ ജീവകാരുണ്യ മേഖലയിൽ പുതിയ മേഖലകളിലേക്ക് കടക്കുന്നു. ഫിസിയോതെറപ്പി സേവന കേന്ദ്രമാണ് തുടങ്ങുന്നത്. ദയ റിഹാബിലിറ്റേഷൻ സെന്ററിെൻറ (തണൽ) സഹകരണത്തോടെ ദാറുസ്സലാം സ്കൂളിലെ സമീപം ആരംഭിക്കുന്ന കേന്ദ്രത്തിെൻറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് നടക്കും. വടകര കേന്ദ്രമായ തണലുമായി കൈകോർത്ത് വിദഗ്ധ ഫിസിയോ തെറപ്പിസ്റ്റിെൻറ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്. ഇന്ത്യയിൽ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച ലണ്ടനിൽനിന്നുള്ള ജില്ലി ബേൺ ഫിസിയോതെറപ്പി കേന്ദ്രം ഉദ്ഘാടനം ചെയ്യും. ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി അധ്യക്ഷതവഹിക്കും. അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു തുടങ്ങിയവർ പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.