മൂന്ന് കോടിയുടെ എം.ഡി.എം.എ ആലുവയിൽ പിടികൂടി; ഒളിപ്പിച്ചത് ഫ്രൂട്ട് ജ്യൂസ് പാക്കറ്റിൽ

കൊച്ചി: പുതുവത്സരാഘോഷത്തിന് എത്തിച്ച മൂന്ന് കോടിയുടെ എം.ഡി.എം.എ ആലുവയിൽ എക്സൈസ് ഇൻറലിജൻസ് പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശികളായ സൈനുലാബുദീൻ (23), രാഹുൽ സുഭാഷ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഏകദേശം മൂന്ന് കിലോ ലഹരിമരുന്നാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇവരിൽ നിന്നും പിടികൂടിയത്.

മംഗള– ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിൽ ഡൽഹിയിൽനിന്നും വരികയായിരുന്നു ഇവർ. പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കിയായിരുന്നു എം.ഡി.എം.എ കൊണ്ടുവന്നിരുന്നത്. ലഹരിയുമായി ഇവർ ട്രെയിനിൽ യാത്ര ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നു രാവിലെ അയ്യപ്പ ഭക്തരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ ട്രെയിനിൽ കയറുകയായിരുന്നു.

ആലുവ ആർ.പി.എഫിൻെറയും എക്സൈസിൻറെയും സഹായത്തോടെ തൃശൂർ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. പുതുവർഷ ഡി.ജെ പാർട്ടികളെ ലക്ഷ്യമിട്ടാണ് ലഹരിക്കടത്തെന്ന് എക്സൈസ് പറഞ്ഞു.


Tags:    
News Summary - MDMA worth Three crore seized in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.