കീഴ്മാട്: കൊച്ചി മെട്രോയുടെ ഫീഡർ സർവിസ് കീഴ്മാട് പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലൂടെ നടത്തണമെന്ന് ആവശ്യമുയരുന്നു. ആലുവയിൽനിന്ന് ദേശസാത്കൃത റോഡിലൂടെ നേരെയാണ് പെരുമ്പാവൂർ ഭാഗത്തേക്ക് ഇപ്പോൾ സർവിസുള്ളത്. കീഴ്മാട് പഞ്ചായത്തിലെ കൂടുതൽ ജനങ്ങളും വസിക്കുന്നത് ദേശസാത്കൃത റോഡിനും പ്രൈവറ്റ് റോഡിനും ഇടയിലുള്ള വലിയ പ്രദേശത്താണ്.
പ്രധാന രണ്ട് റോഡുകളെ ബന്ധിപ്പിച്ച് നിരവധി റോഡുകൾ ഉൾപ്രദേശങ്ങളിലൂടെ പോകുന്നുണ്ട്. അതിനാൽ ആലുവ-പെരുമ്പാവൂർ റൂട്ടിൽ ഉൾപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി സർവിസ് വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് വിവിധ സംഘടന ഭാരവാഹികൾ കൊച്ചി മെട്രോ അധികൃതർക്ക് നിവേദനം നൽകി. പൗരവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, കുട്ടമശ്ശേരി അനശ്വര സാംസ്കാരിക വേദി രക്ഷധികാരി സുലൈമാൻ അമ്പലപ്പറമ്പ്, കീഴ്മാട് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ഷഹബാസ് ഷാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.