ആലുവ-പറവൂർ റോഡിൽ യു.സി കോളജ് കയറ്റത്ത് അപകടകരമായ രീതിയിൽ പാസഞ്ചർ ഓട്ടോറിക്ഷയിൽ കമ്പി കയറ്റിക്കൊണ്ട് പോകുന്നു

പാസഞ്ചർ ഓട്ടോറിക്ഷകളിലെ ചരക്ക് കയറ്റൽ അപകടങ്ങൾക്കിടയാക്കുന്നു

ആലുവ: പാസഞ്ചർ ഓട്ടോറിക്ഷകളിലെ ചരക്ക് കയറ്റൽ അപകടങ്ങൾക്കിടയാക്കുന്നു. നീളം കൂടിയ കമ്പികൾ, കോലുകൾ തുടങ്ങിയവ പാസഞ്ചർ ഓട്ടോകളിൽ കൊണ്ടുപോകുന്നത് വ്യാപകമാണ്. ഇവയാണ് അപകടങ്ങൾക്കിടയാക്കുന്നത്.

ചരക്ക് വാഹനങ്ങളിലടക്കം ഇത്തരത്തിൽ അലക്ഷ്യമായ രീതിയിൽ ചരക്കുകൾ കൊണ്ട് പോയി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ പതിവാണ്. ഇത്തരം അപകടങ്ങൾ തുടരുന്നതിനിടെയാണ് യാത്ര വാഹനത്തിലും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നത്.

കയറ്റത്തിലും മറ്റും ​െവച്ച് ഇത്തരം ചരക്കുകൾ റോഡിലേക്ക് ഊർന്ന് വീഴുന്നതും പതിവാണ്. ഇതിന് പുറമെ നീളം കൂടിയ കമ്പികളടക്കം മറ്റു വാഹനങ്ങളുടെ ചില്ലിൽ കുത്തിക്കയറിയും അപകടങ്ങൾ ഉണ്ടാകാറുണ്ട്. 

Tags:    
News Summary - passenger autorickshaws carrying load causes accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.