പി.ഡി.പി നിയോജകമണ്ഡലം കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച പൂന്തുറ സിറാജ് അനുശോചനയോഗം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

പൂന്തുറ സിറാജ് ; നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായത് - അന്‍വര്‍സാദത്ത് എം.എല്‍.എ

 ആലുവ: രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനേയാണ് പി.ഡി.പി വൈസ്ചെയര്‍മാനായിരുന്ന പൂന്തുറ സിറാജിൻറെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ . പി.ഡി.പി.നിയോജകമണ്ഡലം കമ്മിറ്റി ആലുവ ബാങ്ക് കവലയിൽ സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിലെ പൊതുസമ്മതനും ജനസേവകനും മൂന്ന് വട്ടം തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്ന പൂന്തുറ സിറാജ് പി.ഡി.പി രാഷ്ട്രീയത്തിൻറെ നേതൃത്വത്തിലൂടെ കേരളത്തിലെ നിറസാനിധ്യമായി മാറുകയായിരുന്നു.

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായി സ്വീകരിക്കാന്‍ കഴിയുന്ന ഒട്ടേറെ സ്വഭാവഗുണങ്ങള്‍ ഉണ്ടായിരുന്ന പൂന്തുറ സിറാജിൻറെ നിര്യാണം വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.  നിയോജകമണ്ഡലം പ്രസിഡൻറ് ജമാല്‍ ചെങ്ങമനാട് അധ്യക്ഷത വഹിച്ചു.

പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ്റഹ്മാന്‍, നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോപ്പില്‍ അബു, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി ഷംസുദ്ദീന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എം.കെ.എ.ലത്തീഫ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡൻറ് കെരീം കല്ലുങ്കല്‍, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് വി.കെ.നൗഷാദ്, വ്യാപാരി വ്യവസായി പ്രതിനിധി അഡ്വ.എ.ജെ.റിയാസ്, മാധ്യമ പ്രവര്‍ത്തകന്‍ യാസര്‍ അഹമ്മദ്, അജ് വ ജില്ല പ്രസിഡൻറ് അബൂബക്കര്‍ , അന്‍സാര്‍ മസ്ജിദ് ഇമാം ടി.കെ.അബ്ദുൽ സലാം, പി.ഡി.പി ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ്പ്രസിഡൻറ് അഷറഫ് വാഴക്കാല , ജലീല്‍ എടയപ്പുറം, ഷിഹാബ് ചേലക്കുളം, യൂസഫ് കോംബാറ , നവാസ് കുന്നുംപുറം, സുബൈര്‍ കാഞ്ഞൂര്‍ , എസ്.എം.അഷറഫ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

Tags:    
News Summary - Poonthura Siraj; Losing a selfless public servant - Anwar Sadat MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.