ആലുവ മാർക്കറ്റ് റോഡിൽ ബാങ്ക് കവലയോട് ചേർന്നുണ്ടായ ബസ് അപകടം 

സ്വകാര്യ ബസിന്‍റെ തിരക്ക് അപകടത്തിനിടയാക്കി; ബസുകൾ റോഡിൽ കുടുങ്ങി

ആലുവ: സ്വകാര്യ ബസ് ഡ്രൈവറുടെ തിരക്ക് അപകടത്തിന് ഇടയാക്കി. ആലുവ മാർക്കറ്റ് റോഡിൽ ബാങ്ക് കവലയോട് ചേർന്ന് ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടമുണ്ടായത്.

മുന്നിൽ പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ വീതി കുറഞ്ഞ ഭാഗത്തുവച്ച് മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. ധൃതിയിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിന്‍റെ ഇടതുവശം കെ.എസ്.ആർ.ടി.സി ബസിന്‍റെ വലതുവശത്ത് മുട്ടുകയായിരുന്നു. ഇതോടെ രണ്ടുബസുകളും അനക്കാൻ പറ്റാത്ത വിധം കുരുങ്ങി.

പിന്നീട് ഏറെ പാടുപെട്ടാണ് ബസുകൾ മാറ്റിയത്. ആർക്കും പരിക്കില്ല.

Tags:    
News Summary - praivate bus caused traffic block in aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.