ആലുവ: വിഷുക്കൈനീട്ടമായി ലഭിച്ച തുക ഓക്സിജൻ സിലിണ്ടർ വാങ്ങാൻ അച്ഛനോടൊപ്പം എത്തി പ്രണവ് ഗോപൻ മാതൃകയായി. അമിച്ചാലിക്കുടി (മേലേത്ത്) ഗോപെൻറയും രമ്യയുടെയും മകനും എട്ടാംക്ലാസ് വിദ്യാർഥിയുമായ പ്രണവ് മോഹനാണ് തനിക്ക് വിഷുക്കൈനീട്ടമായും അല്ലാതെയും ലഭിച്ച സമ്പാദ്യം കോവിഡ് പ്രതിരോധ-സാന്ത്വന പ്രവർത്തനങ്ങൾക്കായി കൈമാറിയത്.
വാഴക്കുളം ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് മാറമ്പള്ളിയിൽ ആരംഭിച്ച ജനകീയ കൂട്ടായ്മക്ക് അച്ഛൻ ഗോപൻ ഓക്സിജൻ സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും സ്പോൺസർ ചെയ്യാൻ തീരുമാനിച്ച വിവരം വീട്ടിലെ ചർച്ചകളിൽനിന്നാണ് പ്രണവ് മനസ്സിലാക്കിയത്. തെൻറ കൊച്ചുസമ്പാദ്യവും ഇതിനായി നൽകാമെന്ന് അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിലേക്കാണ് പ്രണവ് തെൻറ സമ്പാദ്യവുമായി എത്തിയത്.
ജനകീയ കൂട്ടായ്മ ചെയർമാൻ നിഷാദ് പൂവത്തിങ്കലിെൻറയും വാർഡ് അംഗങ്ങളായ അൻസാർ അലി, അബ്്ദുൽ ഹമീദ് എന്നിവരുടെയും സാന്നിധ്യത്തിൽ രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി പ്രണവിൽനിന്ന് സംഖ്യ ഏറ്റുവാങ്ങി.
ജനകീയ കൂട്ടായ്മയുടെ ഓഫിസ് ഉദ്ഘാടനവും സ്പോൺസർമാരിൽനിന്ന് വിവിധ ഉപകരണങ്ങൾ ഏറ്റുവാങ്ങുന്നതുമായ ചടങ്ങാണ് പ്രണവിെൻറ ഉദാരമനസ്സിന് സാക്ഷ്യംവഹിച്ചത്. കൺവീനർ ഷിയാസ് തൂമ്പായിൽ സ്വാഗതവും റഫീഖ് മണ്ടാറ്റിക്കുടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.