ആലുവ: ഒളിമ്പിക്സ് മെഡൽ ജേതാവ് ശ്രീജേഷിന് സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ആദരം.റൂറൽ ജില്ലയിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ ആഭിമുഖ്യത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും എസ്.പി.സി നോഡൽ ഓഫിസറുമായ മധു ബാബുവിെൻറ നേതൃത്വത്തിലാണ് ആദരവ് നൽകിയത്. കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി. ഷാജൻ, റൂറൽ എസ്.പി.സി അസി. നോഡൽ ഓഫിസർ പി.എസ്. ഷാബു, ജനമൈത്രി അസി. നോഡൽ ഓഫിസർ ടി.ആർ. ഗിൽസ്, മനോജ് കുമാർ, പ്രദീപ്കുമാർ, ഗംഗാദേവി, എസ്.വി.സി അധ്യാപക കോഓഡിനേറ്റർ അനൂബ് ജോൺ, വാഴക്കുളം എ.സി.പി.ഒ ചന്ദ്രിക, ഷൈജി കെ. ജേക്കബ് എന്നിവരടങ്ങുന്ന സംഘം ശ്രീജേഷിനെ വീട്ടിൽ എത്തിയാണ് ആദരം സംഘടിപ്പിച്ചത്.
രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കാഡറ്റുകളായ എസ്. അർജുൻ, പവൻ പി. സുമേഷ്, എസ്. ശ്രീശാന്ത്, അനിജ ഗോപി, അനെക്സ അലക്സ് എന്നിവർ പങ്കെടുത്തു. റൂറൽ ജില്ലയുടെ ഉപഹാരം ഡിസ്ട്രിക്ട് നോഡൽ ഓഫിസർ മധു ബാബു ശ്രീജേഷിന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.