ആലുവ നഗരസഭ ഓഫിസ് അങ്കണത്തില്‍ പുനര്‍ നിര്‍മിച്ച ജലധാര യന്ത്രം (വാട്ടർ ഫൗണ്ടൻ) പ്രവർത്തനം തുടങ്ങിയപ്പോൾ

'സേവ് പെരിയാര്‍' ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും -ബെന്നി ബഹനാന്‍ എം.പി

ആലുവ: 'സേവ് ഗംഗ' പദ്ധതി മാതൃകയിൽ പെരിയാര്‍ നദി സംരക്ഷിക്കുന്നതിന് 'സേവ് പെരിയാര്‍' ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ബെന്നി ബഹനാന്‍ എം.പി. ആലുവ നഗരസഭ ഓഫിസ് അങ്കണത്തില്‍ പുനര്‍നിര്‍മിച്ച ജലധാര യന്ത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലുവാപ്പുഴ നാടിന്‍റെ ജീവനാഡിയാണെന്നും പുഴ നശിച്ചാല്‍ നാട് നശിക്കുമെന്നും അതുകൊണ്ട് പുഴയെ സംരക്ഷിക്കാന്‍ എം.പി നടപടി സ്വീകരിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ചടങ്ങിൽ എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ശരന്‍ എസ്. കര്‍ത്ത, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ജെബി മേത്തര്‍ ഹിഷാം, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലത്തീഫ് പുഴിത്തറ, മിനി ബൈജു, എം.പി. സൈമണ്‍, സൈജി ജോളി, ഫാസില്‍ ഹുസൈന്‍, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് എം. വസന്തന്‍, മുനിസിപ്പല്‍ എൻജിനീയര്‍ ഷിബു നാലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - save poeriyar action plan for periyar says Benny behanan mp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.