ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരം നൽകൽ യാഥാർത്ഥ്യത്തിലേക്ക്.
സ്ഥലമേറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് ഡിസംബർ 17 ന് ഫണ്ട് റിക്വസ്റ്റ് നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെടാൻ തീരുമാനിച്ചതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. നിലവിൽ പദ്ധതിക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്ബിയിൽ നിന്നും അനുമതി ലഭിച്ചത് 437.28 കോടി രൂപയാണ്.എന്നാൽ, റോഡിനാവശ്യമായ 74.41 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് പുതിയ വാല്യൂവേഷൻ അനുസരിച്ച് ഏകദേശം 1000 കോടി രൂപയെങ്കിലും ആവശ്യമാണ്. അധികമായ തുക റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കിഫ്ബിയിൽ നിന്നും ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ധനമന്ത്രിക്കും കത്ത് നൽകുമെന്നും എം.എൽ.എ പറഞ്ഞു.
അവലോകന യോഗത്തിൽ കലക്ടർ എൻ.എസ്.കെ.ഉമേഷ്, ആർ.ഡി.ഒ വിഷ്ണുരാജ്, ഡപ്യൂട്ടി കലക്ടർ പി.സിന്ധു, കിഫ്ബി നമ്പർ ഒന്ന് തഹസീൽദാർ ദേവരാജൻ, ആലുവ എൽഎ തഹസീൽദാർ രമേഷ്, എൻ.എച്ച്. എൽ.എ തഹസീൽദാർ സോണി ബേബി, ഭൂവുടമകളുടെ പ്രതിനിധിയായ അഷ്റഫ് കളമശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.