ആലുവ: സിൽവർ ലൈൻ പദ്ധതി കേരളം തിരസ്കരിച്ച പദ്ധതിയാണെന്നും ഇത് അടിച്ചേൽപ്പിക്കാനുള്ള നീക്കം സംസ്ഥാനസർക്കാർ നടത്തരുതെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ആവശ്യപ്പെട്ടു. ആലുവയിൽ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച താലൂക്ക് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ എ.എൻ.രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മിനി.കെ.ഫിലിപ്പ് മുഖ്യ പ്രസംഗം നടത്തി.
ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സി.ആർ. നീലകണ്ഠൻ, വി.പി.ജോർജ്ജ്, ജിൻഷാദ് ജിന്നാസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, എ.സെന്തിൽ കുമാർ(ബി.ജെ.പി), കരീം കല്ലുങ്കൽ (വെൽെഫയർ പാർട്ടി), ടി.പി.കാസിം (എസ്.ഡി.പി.ഐ), തോപ്പിൽ അബു (കോൺഗ്രസ്), ഫ്രാൻസിസ് കളത്തുങ്കൽ (ജനകീയപ്രതിരോധ സമിതി ജില്ല സെക്രട്ടറി), വിനു കുര്യാക്കോസ് (ജില്ല ചെയർമാൻ),കെ.എസ്.ഹരികുമാർ (ബ്രേക് ത്രൂ സയൻസ് സൊസൈറ്റി), ചിന്നൻ പൈനാടത്ത്, സി.കെ.ശിവദാസൻ (ജില്ല കൺവീനർ, സമരസമിതി), ഹാഷിം ചേന്ദാമ്പിള്ളി (ദേശീയപാത സംരക്ഷണ സമിതി), മാരിയ അബു (ജില്ല വനിതാ കൺവീനർ), എ.ഒ.പൗലോ, (ജില്ല വൈസ്ചെയർമാൻ), കെ.പി.സാൽവിൻ, ജോർജ് ജോസഫ് , ജബ്ബാർ മേത്തർ, ഫാത്തിമ അബ്ബസ്, കെ.കെ.ശോഭ, പി.എ.മുജീബ്, എം.എ.എ.മുനീർ, ടി.എ.അബ്ദുൽ കരീം(എടത്തല പഞ്ചായത്ത് അംഗം), എ.വി.റോയി, സാബുപരിയാരം (ആലുവ പൗരാവകാശ സമിതി) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.