കെ റെയിൽ കീഴ്മാട്, ചൊവ്വര സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം 

കെ റെയിൽ വിരുദ്ധ സമരസമിതി പന്തംകൊളുത്തി പ്രകടനം നടത്തി

ആലുവ: കെ റെയിൽ പദ്ധതിക്കെതിരെ ആലപ്പുഴ പടനിലത്ത് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പന്തംകൊളുത്തി പ്രകടനം നടത്തി. നൂറനാട് പടനിലത്ത് എലിയാസ് നഗറിൽ സർവേക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുമ്പിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സ്ത്രീകളടക്കം നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തത്.

ജനാധിപത്യപരമായി സമരം ചെയ്തവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കെ റെയിൽ കീഴ്മാട്, ചൊവ്വര സമരസമിതിയുടെ ആഭിമുഖ്യത്തിലാണ്  പന്തംകൊളുത്തി പ്രകടനം നടത്തിയത്. ചൊവ്വര ജങ്കാർ ജങ്ഷനിൽ നിന്നു ആരംഭിച്ച ജാഥ  കുട്ടമശ്ശേരി വായനശാലക്ക് മുമ്പിൽ സമാപിച്ചു. സമരസമിതി കൺവീനർ സലു ഇസ്മയിൽ, മുഹമ്മദ് സഗീർ, സുധീർ ചെന്താര, ഷക്കീർ ചൊവ്വര, ടി.ഒ തോമസ്, ഷൈനു, നസീബ്, ജോളി, കെരിം കല്ലുങ്കൽ എന്നിവർ നേതൃത്വം കൊടുത്തു. സമിതി സെക്രട്ടറി മരിയ അബു സമാപന പ്രസംഗം നടത്തി.

കീഴ്മാട് പഞ്ചായത്തിലേക്ക് ഉദ്യോഗസ്ഥർ വന്നാൽ  തീർച്ചയായും ജനകീയ ഇടപെടൽ ഉണ്ടാകുമെന്ന് മരിയ അബു പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന ഭാഗത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പ്രതിഷേധ പ്രകടനത്തിൽ പങ്കാളികളായി.  

Tags:    
News Summary - The anti-K rail strike committee held protest march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.