ര​തീ​ഷ് ,രാ​ജേ​ഷ്

കാപ്പ ചുമത്തി ജയിലിലടച്ച പ്രതികളുടെ അപ്പീൽ തള്ളി

ആലുവ: കാപ്പ ചുമത്തി ജയിലിലടച്ച പ്രതികളുടെ അപ്പീൽ കാപ്പ ഉപദേശക സമിതി തള്ളി. നിരന്തര കുറ്റവാളികളായ മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ്-38 ), പള്ളിപ്പുറം ചെറായി വാടേപ്പറമ്പിൽ രാജേഷ് (തൊരപ്പൻ രാജേഷ്-51) എന്നിവരുടെ അപ്പീലുകളാണ് തള്ളിയത്.

കാലടി സനൽ വധക്കേസിലെ പ്രതിയായ രതീഷ് കൊലപാതക ശ്രമം, ആയുധം കൈവശം വെക്കൽ, സ്ഫോടക വസ്തു നിയമം, മതസ്പർധ വളർത്തൽ തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. വീട് കയറി ആക്രമണം, കവർച്ച, അടിപിടി, പൊലീസിനെ ആക്രമിക്കൽ തുടങ്ങി മുപ്പതോളം കേസുകൾ രാജേഷിന്‍റെ പേരിലുണ്ട്.

Tags:    
News Summary - The appeal of the accused who were jailed under Kappa was dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.