ആലുവ: രണ്ടു കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളന്തുരുത്തി കോലഞ്ചേരിക്കടവ് പാലത്തിന് സമീപം, എടപ്പാറമറ്റം വീട്ടില്‍ അതുല്‍ സുധാകരനെ (23) യാണ് ജയിലിലടച്ചത്. റൂറല്‍ ജില്ലയിലെ മുളന്തുരുത്തി, ചോറ്റാനിക്കര പൊലീസ് സ്റ്റേഷനുകളിലും കൊച്ചി സിറ്റിയിലെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്.
റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2019ല്‍ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദിനേശ് ദിവാകരന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു ഇയാള്‍. 2021 ജൂലൈയില്‍ ജോജി മത്തായി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ജിയിലില്‍ കഴിഞ്ഞ് വരവേയാണ് കാപ്പ ചുമത്തിയത്.
ഓപറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 31പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും 31 പേരെ നാട് കടത്തുകയും ചെയ്തു. റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.