ആ​ലു​വ ടൗ​ൺ ഹാ​ളി​ന് മു​ന്നി​ലെ ഉ​പയോഗശൂന്യമായ ഇ-​ടോ​യ്‌​ല​റ്റു​ക​ൾ

നഗരത്തിൽ മൂത്രശങ്ക തീർക്കാനിടമില്ല; സാമൂഹികവിരുദ്ധ താവളങ്ങളായി ഇ-ടോയ്‍ലറ്റുകൾ

ആലുവ: ശതാബ്ദിയാഘോഷിക്കുന്ന ആലുവ നഗരത്തിൽ മൂത്രശങ്ക തീർക്കാനിടമില്ല. പൊതുജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് ഇ-ടോയ്‍ലറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, നഗരസഭ അധികൃതരുടെ അനാസ്ഥമൂലം അധികം താമസിയാതെ ഇവയെല്ലാം നശിച്ചുതുടങ്ങിയിരുന്നു.

നിലവിൽ നഗരത്തിലെ ഇ-ടോയ്‍ലറ്റുകൾ സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമാണ്. ടോയ്‍ലറ്റുകൾ സ്ഥാപിച്ചതിലെ അശാസ്ത്രീയതയും പരിപാലനത്തിന് നഗരസഭ തയാറല്ലാത്തതുമാണ് ജനങ്ങൾക്ക് ഇവ ഉപകാരപ്രദമല്ലാതാക്കി മാറ്റിയത്.

നഗരത്തിൽ വിവിധ ഭാഗങ്ങളിലായി ആറ് ഇ-ടോയ്‌ലറ്റുകളാണ് ഉള്ളത്. ഇവ സ്‌ഥാപിച്ചത് സൗകര്യപ്രദമായ പ്രദേശങ്ങളിലായിരുന്നില്ല. അതിനാൽ തന്നെ തുടക്കം മുതൽ പരാജയമായിരുന്നു. സ്ത്രീകൾക്ക് സ്വകാര്യത ലഭിക്കാത്തതാണ് ഇതിന് വഴിവെച്ചത്.

ബാങ്ക് കവലയിലെ നഗരസഭയുടെ പാർക്ക് അവന്യൂ ഷോപ്പിങ് കോംപ്ലക്സ്, പമ്പ് കവലയിൽ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ് പരിസരം എന്നിവിടങ്ങളിൽ ഓരോന്ന് വീതവും എം.ജി ടൗൺ ഹാളിന് മുൻവശത്തെ ഗാന്ധി സ്‌ക്വയർ, സ്വകാര്യ ബസ് സ്‌റ്റാൻഡ്‌ എന്നിവിടങ്ങളിൽ രണ്ട് വീതവും ടോയ്‌ലറ്റുകളാണുള്ളത്.

നിലവിൽ ഇവയെല്ലാം നശിച്ചുകിടക്കുകയാണ്. ഗാന്ധി സ്‌ക്വയറിൽ രാപകൽ ഭേദമന്യേ സാമൂഹിക വിരുദ്ധരുടെയും യാചകരുടെയും സാന്നിധ്യമുണ്ട് ടോയ്‍ലറ്റുകൾക്ക് സമീപമുള്ള മരത്തിന്‍റെ തണലിലാണ് ഇവരുടെ വിശ്രമം. ടോയ്‍ലറ്റിൽ കയറി മദ്യപിക്കുന്നവർ ഇതിൽതന്നെ കിടന്ന് ഉറങ്ങുന്നുമുണ്ട്.

ഇ ടോയ്‍ലറ്റുകൾ തുടക്കംമുതലേ സാങ്കേതിക പ്രശ്നങ്ങൾ കാണിച്ചിരുന്നു. ബാങ്ക് കവലയിലെ ടോയ്‌ലറ്റിൽ തുടക്കസമയത്ത് ഒരു വൃദ്ധൻ കുടുങ്ങിയ സംഭവവുമുണ്ടായിരുന്നു. ടോയ്‍ലറ്റുകൾ ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റി സംരക്ഷിക്കാൻ അധികൃതർ തയാറാവുന്നില്ല. 

Tags:    
News Summary - There is no place to urinate in the city e-toilets as anti-social havens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.