ആലുവ: കെ റെയിൽ പദ്ധതി കേരളത്തിെൻറ പാരിസ്ഥിതിക സാമ്പത്തിക, മേഖലക്ക് ഉണ്ടാകാൻ പോകുന്ന ആഘാതം തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ പദ്ധതിയിൽനിന്ന് പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി കുട്ടമശ്ശേരിയിൽ സംഘടിപ്പിച്ച കെ റെയിൽ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യത്തിനായി കെ റെയിൽ ഇരകളെ സംഘടിപ്പിച്ചുകൊണ്ട് വെൽഫെയർ പാർട്ടി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ, പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത്, കെ െറയിൽ സിൽവർലൈൻ വിരുദ്ധസമിതി ജില്ല കൺവീനർ കെ.എസ്. ശിവദാസൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് പെരിങ്ങാട്ട്, ആബിദ അബ്ദുൽ ഖാദർ, പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ, ജില്ല ട്രഷറർ സാദിഖ് വെണ്ണല, കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. നസീർ അലിയാർ സ്വാഗതവും കരിം കല്ലുകൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.