കുന്നുകര: ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 22 കാരിയുടെ ഉമിനീര് ഗ്രന്ഥിക്ക് സമാനമായ രീതിയില്‍ വളര്‍ച്ച പ്രാപിച്ച ഗ്രന്ഥിയെ അത്യപൂർവ ശസ്ത്രക്രിയയിലൂടെ നീക്കി. കഴുത്തില്‍ കടുത്ത വേദനയുമായി സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് സി.ടി സ്കാന്‍ പരിശോധനയിലൂടെയാണ് മറ്റൊരു ഗ്രന്ഥിയും വളരുന്നത് കെണ്ടത്തിയത്.
ഇ.എൻ.ടി വിഭാഗത്തിലെ ഡോ. പ്രശോഭ് ശങ്കര്‍, ക്രാനിയോ ഫേഷ്യല്‍ സര്ജന് ഡോ. നഹാസ് മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ ഗ്രന്ഥി നീക്കം ചെയ്തത്. അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ പ്രശാന്ത് മോഹന്‍, ഡോ. അഞ്ജലി സഹദേവന്, നഴ്സുമാരായ സോണിയ, ലേഖ, ഒ.ടി. ടെക്നീഷന്‍ ബാലു എന്നിവരും ശസ്ത്രക്രിയ ടീമില്‍ അംഗമായിരുന്നു. യുവതി ശസ്ത്രക്രിയക്കുശേഷം പൂര്‍ണസുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.