കാക്കനാട്: സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിൽ തൃക്കാക്കര ദാറുസ്സലാം എൽ.പി സ്കൂളിൽ വ്യാപക നാശനഷ്ടം. സ്കൂളിലെ പൈപ്പുകൾ അടക്കം മോഷണം പോയതോടെ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണുണ്ടായത്.
ഇതു സംബന്ധിച്ച് സ്കൂൾ അധികൃതർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അതിക്രമിച്ച് കടന്ന ഒരു സംഘം ആളുകൾ സ്കൂളിലെ ശുചി മുറിയിലെ വാഷ്ബേസിനുകളും മറ്റും തല്ലിത്തകർക്കുകയായിരുന്നു.
സ്കൂളിലെ പുട്ടുകൾ പൊളിച്ചായിരുന്നു ഇവർ അകത്ത് കടന്നത്. ടാപ്പുകൾ മോഷ്ടിക്കുകയും ചെയ്തു. അതേസമയം ആരാണ് സംഭവത്തിന് പിന്നിൽ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രധാനാധ്യാപക എ.യു. ഉമൈറത്ത് തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.