ചെങ്ങമനാട്: ദേശം കവലയിൽ വിൽപനക്കെത്തിച്ച ഏഴുകിലോ കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അജിബുൽ മുല്ല (23), സീതാനഗറിൽ സാഗർ (18) എന്നിവരെയാണ് എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഒ.എൻ. അജയകുമാർ, പ്രിവന്റിവ് ഓഫിസർമാരായ ബസന്ത് കുമാർ, ടി.എസ്. പ്രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സജോ വർഗീസ്, ശ്രീജിത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ലത എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.