കൊച്ചിൻ കാൻസർ സെൻറർ നിർമാണവുമായി ബന്ധപ്പെട്ട് അധികൃതർ സ്ഥലം സന്ദർശിച്ചപ്പോൾ

കൊച്ചിൻ കാൻസർ സെൻറർ: പുതിയ കരാർ കമ്പനിയായി; നിർമാണം രണ്ടാഴ്ചക്കകം

കൊച്ചി: കരാർ കമ്പനിയുടെ വീഴ്ചയെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട കൊച്ചിൻ കാൻസർ സെൻററിെൻറ നിർമാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം പുനരാരംഭിക്കും. നേരത്തേയുണ്ടായിരുന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയ സർക്കാർ പുതിയ കമ്പനിയെ തെരഞ്ഞെടുത്തത് ഈയിടെയാണ്. രാജസ്ഥാനിലെ അജ്മീർ ആസ്ഥാനമായുള്ള ജത്തൻ കൺസ്ട്രക്​ഷൻസിനാണ് പുതിയ നിർമാണ ചുമതല.

പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്​ മുന്നോടിയായി കിഫ്ബി അഡീഷനൽ സി.ഇ.ഒ സത്യജിത് രാജനും ഇൻകെൽ എം.ഡി എ.മോഹൻലാലും കളമശ്ശേരിയിലെ മെഡിക്കൽ കോളജ് സൂപ്പർസ്പെഷാലിറ്റി ബ്ലോക്കും തൊട്ടടുത്തുള്ള കാൻസർ സെൻറർ കെട്ടിടവും സന്ദർശിച്ചു. കിഫ്ബിയാണ് പദ്ധതിക്കുള്ള നിർമാണ ഫണ്ട് അനുവദിക്കുന്നത്. ഇൻകെൽ നിർവഹണ ഏജൻസിയും. കാൻസർ സെൻറർ കിഫ്ബിയുടെ അഭിമാന പദ്ധതി ആണെന്നും എത്രയും വേഗം പൂർത്തിയാക്കുമെന്നും സത്യജിത് രാജൻ പറഞ്ഞു.

2019ൽ കാൻസർ സെൻറർ നിർമിച്ചുകൊണ്ടിരിക്കേ കെട്ടിടത്തിെൻറ ഒരു ഭാഗം തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് കിഫ്ബി ടെക്നിക്കൽ വിഭാഗം നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. തൊട്ടുപിന്നാലെ കമ്പനിയുമായുള്ള കരാർ റദ്ദാക്കി. നിലവിൽ 40 ശതമാനം മാത്രമാണ് പണി പൂർത്തിയായത്. പ്രധാന കെട്ടിടത്തിെൻറ മൂന്നുനിലകളുടെ പണി ബാക്കിയുണ്ട്. നിർമാണം പൂർത്തിയാക്കുന്നതിനൊപ്പം പ്ലംബിങ്, ഇലക്ട്രിക്കൽ, എയർ കണ്ടീഷനിങ് പ്രവർത്തനങ്ങളും പുതിയ കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Cochin Cancer Center: New contract company; Construction in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.