കൊച്ചി: ജോയ് ആലുക്കാസ് ഗ്രൂപ്പിെൻറ വിജയഗാഥ ആലേഖനം ചെയ്ത കോഫി ടേബിള്‍ പുസ്തകം 'എ ഗ്ലിറ്ററിങ് സക്സസ് സ്റ്റോറി' ദുബൈയിലെ ഇന്ത്യന്‍ േകാണ്സല് ജനറൽ ഡോ. അമന് പുരി പ്രകാശനം ചെയ്തു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ആദ്യ കോപ്പി ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസില്‍നിന്ന് ഡോ. പുരി ഏറ്റുവാങ്ങി.
ജോയ് ആലുക്കാസ് സ്ഥാപനങ്ങളുടെ സ്ഥാപകനും ജോയ് ആലുക്കാസിെൻറ പിതാവുമായ ആലുക്ക ജോസഫ് വർഗീസിന് ആദരമര്‍പ്പിക്കുകയാണ് പുസ്തകത്തിലൂടെ. ജോയ് ആലുക്കാസ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, ജാസിം മുഹമ്മദ് ഇബ്രാഹീം അല്‍ ഹസവി അല്‍ തമീമി, മുസ്തഫ മുഹമ്മദ് അഹമ്മദ് അല്‍ ഷരീഫ് എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യ, ജി.സി.സി, യു.എസ്.എ, യു.കെ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഗ്രൂപ്പിന് ശക്തമായ സാന്നിധ്യം ഉറപ്പിക്കാനായത് വിശ്വാസം, മൂല്യം, പൈതൃകം എന്നിവയിലധിഷ്ഠിതമായ പാരമ്പര്യം കൊണ്ടാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.