ഫോർട്ട്കൊച്ചി: വസ്തു ഇടപാടിൽ കമീഷൻ കുറച്ചുകൊടുെത്തന്നതിെൻറ പേരിൽ പട്ടാപ്പകൽ വീട്ടമ്മയെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപിച്ച് ഒളിവിൽപോയ പ്രതി പിടിയിൽ. ഫോർട്ട്കൊച്ചി സൗത്ത് താമരപ്പറമ്പ് പുളിക്കൽ വീട്ടിൽ ജൈസൻ സേവ്യറിനെയാണ് (48) അറസ്റ്റ് ചെയ്തത്. ഐ.എൻ.എസ് ദ്രോണാചാര്യ ഗേറ്റിന് എതിർവശം കുരിശിങ്കൽ വീട്ടിൽ പരേതനായ കെ.ജെ. സുരേഷിെൻറ ഭാര്യ ജൂലിയറ്റ് എന്ന അമ്മിണിയെയാണ് ഇയാൾ ഈ മാസം 19ന് ആക്രമിച്ചത്.
ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ പ്രതി, 12 വർഷം മുമ്പ് നടന്ന ഇടപാടിെൻറ തരാനുള്ള ബാക്കി കമീഷൻ ചോദിക്കാനാണ് ജൂലിയറ്റിെൻറ വീട്ടിൽ എത്തിയത്. എന്നാൽ, കറുത്ത കോട്ടും, ഹെൽമറ്റും, മാസ്കും അണിഞ്ഞ് എത്തിയ പ്രതിയെ കണ്ട് ജൂലിയറ്റ് ഭയന്നു നിലവിളിച്ചു. ഇതോടെ കൈയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വിജയകുമാർ പറഞ്ഞു.
കുത്തിയശേഷം ഇറങ്ങി ബുളറ്റിൽ കയറി രക്ഷപ്പെട്ട പ്രതിയെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രതിയുടെയും, ബുള്ളറ്റിെൻറയും ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഫോർട്ട്കൊച്ചി സർക്കിൾ ഇൻസ്പെക്ടർ ജി.പി. മനുരാജിെൻറ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.