ചൂർണ്ണിക്കര: പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. കുന്നത്തേരി, തായിക്കാട്ടുകര, ദാറുസലാം തുടങ്ങിയ പ്രദേശങ്ങളിലാണ് പനി വ്യാപകമായത്. ഈ മാസം 44 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് ചെയ്യാത്ത 20 ഓളം കേസുകളുണ്ടെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ മാസങ്ങളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പലരും ആശുപത്രികളിൽ ചികിത്സയിലാണ്.
പനി നിയന്ത്രിക്കാൻ കർശന നടപടികളെടുക്കാനാണ് പഞ്ചായത്ത് തീരുമാനം. കൊതുകുകൾ വളരുവാൻ സാഹചര്യങ്ങൾ ഒരുക്കുന്നവർക്കെതിരെ പിഴ അടക്കാൻ നോട്ടീസ് വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷരായ ഷീല ജോസ്, മുഹമ്മദ് ഷഫീഖ്, റൂബി ജിജി, ഹെൽത്ത് ഇൻസ്പെക്ടർ അനില ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.