കൊച്ചി: മെട്രോ നഗരത്തിൽ പ്രമേഹബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായി മെട്രോപോളിസ് ഹെൽത്ത് കെയറിെൻറ പഠനത്തിൽ കണ്ടെത്തി. കൊച്ചി അതിവേഗം രാജ്യത്തിെൻറ പ്രമേഹ തലസ്ഥാനമായി മാറുകയാണെന്ന് പ്രമുഖ പാത്തോളജി ലാബ് ശൃംഖലയായ മെട്രോപോളിസ് ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് ചെയിനിെൻറ രണ്ടുവർഷത്തെ ഡേറ്റ വിശകലനം ചൂണ്ടിക്കാട്ടുന്നു.
കൊച്ചി ലാബിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പരിശോധിച്ച 73,427 സാമ്പിളുകളിൽ 16 ശതമാനത്തിലും രോഗനിയന്ത്രണം മോശം നിലയിലാണെന്ന് കണ്ടെത്തി. പ്രമേഹനിയന്ത്രണം ദുർബലമായ നിലയിലെന്ന് കണ്ടെത്തിയ 24 ശതമാനം പേരും 20-30 വയസ്സിനിടയിലുള്ളവരാണ്. 22 ശതമാനം പേരും 30-40നിടയിലും 19 ശതമാനം 40-50നിടയിലും പ്രായമുള്ളവരാണ്.
25 വയസ്സിൽതാഴെ പ്രായമുള്ള നാലിൽ ഒരാളിൽ, മുതിർന്നവരിൽ കണ്ടുവരുന്ന തീവ്ര പ്രമേഹമുള്ളതായി കണ്ടെത്തി. സാധാരണയായി 40-50 വയസ്സിന് ഇടയിലുള്ളവരിലാണ് ഇത് കാണപ്പെട്ടിരുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ പറയുന്നു. 80 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിൽ എട്ടുശതമാനം പേർ മാത്രമാണ് രോഗബാധിതർ. എന്നാൽ, 20നും 30നും ഇടയിൽ പ്രായമുള്ളവരിൽ രോഗം പടിപടിയായി വർധിച്ച് ഏറ്റവും ഉയർന്നനിലയിൽ എത്തിയിരിക്കുന്നു. പരിശോധിച്ച 25,000 സാമ്പിളുകളിൽ പ്രമേഹമില്ലെന്നും കണ്ടെത്തി.
സ്ത്രീകളിൽ പ്രമേഹസാധ്യത കൂടുതലാണെന്നും സർവേ കണ്ടെത്തി. സ്ത്രീകളിൽ 16 ശതമാനം പേരിലും പ്രമേഹ നിയന്ത്രണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയപ്പോൾ പുരുഷന്മാരിൽ അത് 15 ശതമാനമാണ്.
രാജ്യത്ത് 20, 70 പ്രായവിഭാഗത്തിൽ 8.7 ശതമാനം പേരും പ്രമേഹബാധിതരാണ് എന്നത് വലിയൊരു വെല്ലുവിളിയാണെന്നും നിരന്തരമായ നിരീക്ഷണത്തിനൊപ്പം മതിയായ ഉറക്കവും വ്യായാമവും ഭക്ഷണ രീതിയിലെ ചിട്ടകളും പ്രമേഹ നിയന്ത്രണത്തിന് അത്യാവശ്യമാണെന്നും സുധർമ മെേട്രാപോളിസ് ഹെൽത്ത് കെയർ ലിമിറ്റഡ് സി.ഇ.ഒ ഡോ. രമേഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.