ട്രാക്ക്​ മാറിയതുമായി ബന്ധപ്പെട്ട തർക്കം; പാലിയേക്കരയിൽ ടോൾ പ്ലാസയിൽ ജീവനക്കാരും കാർ യാത്രികരും തമ്മിൽ ഉന്തും തള്ളും

ആമ്പല്ലൂര്‍:  പാലിയേക്കര ടോളില്‍ കുടുംബവുമായി സഞ്ചരിച്ച കാര്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റം. ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഉന്തിലും തള്ളിലും കലാശിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ടാഗുള്ള കാര്‍ ട്രാക്ക് മാറി കയറിയതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിത്. പണം കൊടുത്തുപോകുന്ന ട്രാക്കില്‍ കയറിയതിനാല്‍ ഇരട്ടി തുക നല്‍കണമെന്ന് ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ കാര്‍ യാത്രികര്‍ ടോള്‍ നല്‍കാന്‍ തയ്യാറായില്ല. യാത്രക്കാരന്‍ ടോള്‍ ബൂത്തിലെ ക്രോസ് ബാര്‍ ഉയര്‍ത്തി പോകാന്‍ ശ്രമിച്ചതോടെ ജീവനക്കാരന്‍ തടയുകയായിരുന്നു. ക്രോസ് ബാര്‍ താഴ്ത്തി ജീവനക്കാരന്‍ കാര്‍ തടഞ്ഞതാണ് വാക്കേറ്റത്തിനിടയാക്കിയത്. തര്‍ക്കം രൂക്ഷമായതോടെ ഇരുകൂട്ടരും തമ്മില്‍ നടുറോഡില്‍ ഉന്തും തള്ളുമായി. മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തില്‍ ടോള്‍പ്ലാസ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ജീവനക്കാരെ അസഭ്യം പറയുകയും ക്രോസ് ബാര്‍ കേടുവരുത്താന്‍ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കാര്‍ യാത്രികര്‍ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് ടോള്‍ പ്ലാസയില്‍ നടന്ന കത്തിക്കുത്തിനെ തുടര്‍ന്ന് യാത്രക്കാരോട് മോശമായി പെരുമാറരുതെന്ന് പൊലീസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരാതിയായി നല്‍കാനായിരുന്നു പുതുക്കാട് പൊലീസിന്റെ നിര്‍ദേശം. എന്നാല്‍ യാത്രക്കാര്‍ക്കുനേരെ ടോള്‍ ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റം തുടരുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Tags:    
News Summary - Dispute related to track change; There is problem in toll plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.