മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എൽദോ എബ്രഹാമിെൻറ തോൽവിയുമായി ബന്ധപ്പെട്ട് നടന്ന തെരെഞ്ഞടുപ്പ് അവലോകന യോഗത്തിൽ സി.പി.ഐ പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്. സംസ്ഥാന നേതൃത്വം നിയോഗിച്ച സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു, മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, സംസ്ഥാന നിർവാഹക സമിതി അംഗം എ.കെ. ചന്ദ്രൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
വിളിച്ചാൽ എൽദോ ഫോൺ എടുക്കില്ല എന്നതടക്കം നേതൃത്വത്തിെൻറ കണ്ടെത്തലിന് വിരുദ്ധമായിരുന്നു ഒരുവിഭാഗം അംഗങ്ങളുടെ പ്രതികരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി രണ്ടാംവട്ടം മത്സര രംഗത്തിറങ്ങിയതാണ് എൽദോ എബ്രഹാം.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വ്യാപക പിരിവ് നടത്തിയെങ്കിലും ഇത് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്തേണ്ടതിെൻറയും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിെൻറയും എല്ലാം ചുമതല സ്ഥാനാർഥിയായ എൽദോ വഹിക്കേണ്ടി വന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചടിയായെന്നും ആക്ഷേപം ഉയർന്നു. മൂവാറ്റുപുഴയിലെ പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്നവരുടെ നിസ്സഹകരണവും പാർട്ടിയിലെ വിഭാഗീയതയും തോൽവിക്ക് കാരണമായി.
പാർട്ടി അംഗങ്ങളിൽ 40 ശതമാനം പേരും പ്രചാരണരംഗത്ത് ഇറങ്ങിയിെല്ലന്നും മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകാൻ തയാറായിെല്ലന്നും വിമർശനമുയർന്നു. നഗരസഭയും 11 പഞ്ചായത്തുകളും അടങ്ങുന്ന മണ്ഡലത്തിൽ പോത്താനിക്കാട്, പൈങ്ങോട്ടൂർ, വാളകം, പായിപ്ര, കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ സി.പി.ഐ നേതൃസ്ഥാനത്തുണ്ടായിരുന്നവർ സജീവമായില്ല.
പാർട്ടിയുടെയും സി.പി.എമ്മിെൻറയും ചില നേതാക്കൾ കോൺഗ്രസുകാരും കരാറുകാരും ഉൾപ്പെടുന്ന സംഘടന രൂപവത്കരിച്ച് എം.എൽ.എക്ക് സമാന്തരമായി പ്രവർത്തിച്ചുവെന്നും ഇത് ദോഷമായെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. പാർട്ടി നേതാക്കളിൽനിന്നുപോലും എൽദോ എബ്രഹാമിനെതിരെ പ്രചാരണം ഉണ്ടായി.
ഫോൺ എടുക്കാത്തതിനുപുറമെ നഗരത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളായ ടൗൺ വികസനം, ബൈപാസ് നിർമാണം, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് നിർമാണം എന്നിവ പൂർത്തിയാക്കാത്തത് തോൽവിക്ക് കാരണമാെയന്നും ചില അംഗങ്ങൾ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.