കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പൊതുസ്വഭാവം കാട്ടാതെ എറണാകുളം ജില്ല. യു.ഡി.എഫിനു മേധാവിത്വമുള്ള ജില്ലയിൽ മേൽക്കൈ നിലനിർത്താൻ കഴിഞ്ഞെങ്കിലും സഭാ വിഷയങ്ങളും കേരള കോൺഗ്രസ് മാണി വിഭാഗത്തിെൻറ എൽ.ഡി.എഫ് പ്രവേശനവും ചെറിയ തോതിലെങ്കിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്വാധീനം ചെലുത്തി. ഇത് എൽ.ഡി.എഫിനു ഗുണകരവുമായി.
അതേസമയം, െകാച്ചി കോർപറേഷനിലൊഴികെ എറണാകുളം നഗരത്തോട് ചേർന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും മധ്യമേഖലയിലും യു.ഡി.എഫിെൻറ മേധാവിത്വത്തിൽ കാര്യമായ ഇടിവുണ്ടായില്ല.
നഗരസഭകളിൽ പലതും ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം നൽകിയില്ലെന്നത് എറണാകുളത്ത് ഏറ്റവും ശ്രദ്ധേമായി. െകാച്ചി കോർപറേഷൻ എൽ.ഡി.എഫ് മുന്നിലെത്തിയിട്ടും ഭരണം ഉറപ്പിക്കാൻ കഴിയുമോയെന്ന ആശങ്ക നീക്കാനായിട്ടില്ല. യു.ഡി.എഫിനു മുൻതൂക്കം കിട്ടിയെങ്കിലും മൂവാറ്റുപുഴ, പെരുമ്പാവൂർ, തൃക്കാക്കര, കളമശ്ശേരി നഗരസഭകളിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ല.
കഴിഞ്ഞ അഞ്ചു വർഷത്തെ കൊച്ചി നഗരത്തിെൻറ ഭരണത്തിനിടെ ഒട്ടേറെ വീഴ്ചയും വിഴുപ്പലക്കും കൗൺസിലിനകത്തും പുറത്തും ചർച്ചയായിരുന്നു. ഇതിെൻറ ഫലമായി നഗരസഭയിൽ കരുത്തരായ വിമതരെയാണ് യു.ഡി.എഫിനു നേരിടേണ്ടി വന്നത്.
പ്രത്യേകിച്ച് പശ്ചിമകൊച്ചിയിലെ യു.ഡി.എഫിെൻറ തോൽവിക്ക് ഈ വിമതശല്യം കുറച്ചൊന്നുമല്ല കാരണമായത്. പാർട്ടിക്കകത്തെ പടലപ്പിണക്കവും വിഫോർ കൊച്ചിപോലുള്ള സംഘടനകൾ കരുത്തരായ സ്ഥാനാർഥികളെ നിർത്തിയതും യു.ഡി.എഫിനു വിനയായി.പിറവം, കൂത്താട്ടുകുളം, കോതമംഗലം നഗരസഭകൾ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ യാക്കോബായ സഭയുടെ സഹായം ഉപകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മൂവാറ്റുപുഴയിൽ യു.ഡി.എഫിന് വലിയ വിജയം ലഭിക്കാതെ പോയതിലും ഇത് കാരണമായിട്ടുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തിെൻറ വരവ് ചില പോക്കറ്റുകളിലെങ്കിലും എൽ.ഡി.എഫിന് അനുകൂലമായി മാറി.
ജില്ല പഞ്ചായത്ത് സീറ്റുകളിൽ കഴിഞ്ഞ തവണ വിജയിച്ചത്ര സീറ്റുകൾ നിലനിർത്താൻ എൽ.ഡി.എഫിനു കഴിയാതെ േപായെങ്കിലും വാളകം (എട്ട്) കീഴ്മാട് (20), പുല്ലുവഴി (812), വാരപ്പെട്ടി (662), മുളന്തുരുത്തി (666), നെടുമ്പാശ്ശേരി (350) ഡിവിഷനുകളിൽ കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് ആകട്ടെ ഉദയംപേരൂരിൽ 139 വോട്ടിനും നേര്യമംഗലത്ത് 505 വോട്ടിനുമാണ് തോറ്റത്.
മാണി വിഭാഗത്തിെൻറ വരവിൽ സി.പി.ഐയിലുണ്ടായ അതൃപ്തിയും ഇതേ ചൊല്ലി ഇടതു മുന്നണിയിൽ നിലനിന്ന പടലപ്പിണക്കവും കിഴക്കൻ മേഖലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വിജയങ്ങളെ ബാധിച്ചിട്ടുമുണ്ട്. എൽ.ഡി.എഫിനെതിരായ അഴിമതി ആരോപണങ്ങൾ വേണ്ടത്ര ഏശാതെ പോയെന്ന് വേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.