കൊച്ചി: എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കുള്ള നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് വിജയംനേടി 83 വിദ്യാർഥികള്‍. ഈ വിദ്യാര്‍ഥികളില്‍ ഓരോരുത്തര്‍ക്കും 48,000 രൂപ സ്‌കോളര്‍ഷിപ് ലഭിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 225 ശതമാനമാണ് റിസൽറ്റിലെ വര്‍ധന.
ജില്ല ഭരണകൂടത്തിെൻറ സഹകരണത്തോടെ നടപ്പാക്കിയ പ്രത്യുഷ പദ്ധതി വഴിയാണ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാർഥികള്‍ക്ക് മിന്നുന്ന പ്രകടനം നടത്താന്‍ സാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രത്യുഷ പദ്ധതിയില്‍ ഉള്‍പ്പെട്ട 260 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ യോഗ്യത നേടി. മുന്‍വര്‍ഷങ്ങളില്‍ നൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് പരീക്ഷയില്‍ യോഗ്യത നേടാനായത്.ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളായ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാർഥികളെ ദേശീയ മത്സര പരീക്ഷയില്‍ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രത്യുഷ പദ്ധതി ആവിഷ്‌കരിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. പെട്രോനെറ്റ് എല്‍.എന്‍.ജിയുടെ സാമ്പത്തിക സഹായത്തില്‍ എന്‍ സ്കൂള്‍ ലേണിങ് ആണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. പൂര്‍ണമായും ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തിയത്. പരിശീലനം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ തലത്തില്‍ നോഡല്‍ അധ്യാപകരെയും നിയമിച്ചിരുന്നു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും വിദ്യാർഥികള്‍ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ജില്ലയിലെ 13 സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാർഥികള്‍ ആദ്യമായി നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ യോഗ്യത നേടി. ഈ അധ്യയനവര്‍ഷത്തിലും പ്രത്യുഷ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എന്‍ സ്കൂള്‍ ലേണിങ് സി.ഇ.ഒ മുഹമ്മദ് യാസീന്‍ പറഞ്ഞു.
നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് പുറമെ നാഷനല്‍ ടാലെന്‍റ് സെര്‍ച്ച് പരീക്ഷകള്‍ക്കും വിദ്യാർഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.