കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഫൈന്‍ ആര്‍ട്സ് ബ്ലോക്ക് കെട്ടിടത്തില്‍ കനത്ത മഴയില്‍ ചോര്‍ച്ച. മഴവെള്ളം ക്ലാസ് മുറികളില്‍ വീണതോടെ കെട്ടിടത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയവര്‍ ഞെട്ടി. നിരവധി ഒഴിഞ്ഞ ബിയര്‍ - മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും ഗര്‍ഭനിരോധന ഉറകളുമാണ് 10,000ത്തോളം ച.അടി വിസ്തൃതിയുള്ള മേല്‍ക്കൂരയില്‍ കണ്ടെത്തിയത്.
ഇവയെല്ലാം മഴയത്ത് ഒഴുകി ദ്വാരങ്ങള്‍ അടഞ്ഞതാണ് ക്ലാസ് മുറികളില്‍ വെള്ളം വീഴാനിടയാക്കിയതെന്ന് എൻജിനീയറിങ് വിഭാഗം പറയുന്നു. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനമുള്ള കാമ്പസാണിത്.
സംഗീതം, പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ്, നൃത്തം തുടങ്ങിയവ പഠിപ്പിക്കുന്ന ക്ലാസ് മുറികളുടെ തറയില്‍ ടൈലുകള്‍ക്ക് പകരം വിരിച്ചിരുന്ന വിലകൂടിയ മരപ്പലകകള്‍ മുഴുവന്‍ നനയുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മുകള്‍ഭാഗത്തെ സീലിങ്ങുകള്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ കെട്ടിട നിർമാണങ്ങള്‍ക്കായി വന്നുപോകുന്നുണ്ട്. സര്‍വകലാശാലയില്‍ സെമസ്റ്റര്‍ അവധിയായതിനാല്‍ പഠനം ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.