കാലടി: എക്സൈസ് ഉദ്യേഗസ്ഥർ ചമഞ്ഞ് യുവാവിന്റെ പക്കൽനിന്ന് പണം തട്ടിയ കേസിൽ ചെങ്ങൽ സ്വദേശികളായ മൂന്ന് പേർക്കെതിരെ കാലടി പൊലീസ് കേസെടുത്തു.ചെങ്ങൽ വടേപ്പാടത്ത് വീട്ടിൽ റിൻഷാദ് അൻവർ (28), പറേലി വീട്ടിൽ അജാസ് അസീസ് (30), പൂണോളി ലിനോയ് വർഗീസ് (നവാസ്-42)എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പുപ്രകാരം കാലടി പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ചെങ്ങൽ ശബരി പാത കാണാനെത്തിയ കോളജ് വിദ്യാർഥികളായ യുവാവിന്റെയും യുവതിയുടെയും മുന്നിൽ തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്നും ഇവിടെ ഒറ്റക്ക് കണ്ടതിൽ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കേസെടുക്കാതിരിക്കണമെങ്കിൽ പണം തരണമെന്നും ആവശ്യപ്പെട്ടു. ആദ്യം യുവാവ് 2000 രൂപ നൽകിയെങ്കിലും ഇവർ പിൻവാങ്ങിയില്ല.
തുടർന്ന് ബലമായി 2000 രൂപകൂടി വാങ്ങി യുവാവിന്റെ ചെകിടിന് അടികൊടുത്ത് അവിടെ നിന്ന് പറഞ്ഞു വിടുകയായിരുന്നു. തുടർന്ന് മാണിക്കമംഗലം സ്വദേശിയായ യുവാവ് വെള്ളിയാഴ്ച കാലടി പൊലീസിലെത്തി പരാതി നൽകി.ആൾമാറാട്ടം നടത്തി പണം തട്ടിയതിനും അക്രമിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തിരിക്കുന്നതെന്ന് കാലടി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.