കാലടി: ശ്രീശങ്കരാചാര്യ സംസ് കൃത സർവകലാശാലയിലെ കിളിമരങ്ങളിൽ ഗരുഡചാരക്കിളികൾ കൂട്ടത്തോടെ പറന്ന് എത്തിയത് നയനമനോഹര കാഴ്ചയായി. 300ൽപരം കിളികളാണ് കാമ്പസിൽ പറന്നെത്തിയത്. എല്ലാവർഷവും ജൂൺ മുതൽ ആഗസ്റ്റുവരെ മഴക്കാലത്ത് വിവിധ തരം ദേശാടന പ്പക്ഷികൾ ഇവിടെ എത്താറുണ്ട്. മൈനയുടെ കുടുംബത്തിൽപെട്ട ഗരുഡചാരക്കിളികൾ വൈകുന്നേരങ്ങളിൽ മരച്ചില്ലകളിൽ ചേക്കാറാനായി കൂട്ടത്തോടെയാണ് പറന്ന് എത്തുന്നത്. ചരിത്ര ഗവേഷണ വിദ്യാർഥിയും പക്ഷി നിരീക്ഷകനുമായ ശ്രീജു അരവിന്ദാണ് ചിത്രം പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.