കാലടി: തെരുവുകളില്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മൂടികളും പെറുക്കിയെടുത്ത് ഗ്രന്ഥശാല പ്രവര്‍ത്തകരായ കാലടി എസ്. മുരളീധരനും ഭാര്യ രാധയും. പ്രഭാത സവാരിക്കിടെ, തെരുവോരങ്ങളില്‍ നിന്ന് 60 ദിവസങ്ങള്‍ കൊണ്ട് ഇവര്‍ സമാഹരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും മുന്നൂറില്പരം ഒഴിഞ്ഞ മദ്യക്കുപ്പികളും.
കുപ്പികള്‍ വിറ്റുകിട്ടുന്ന തുക കാലടി എസ്.എന്‍.ഡി.പി ലൈബ്രറിയിലെ ശാസ്ത്രപുസ്തക വിഭാഗം വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് ഇരുവരും പറഞ്ഞു. പെറുക്കിയെടുക്കുന്ന ചില്ലുകുപ്പികള്‍ കഴുകി വൃത്തിയാക്കി രാധയും സമീപത്തെ കുട്ടികളും ചേര്‍ന്ന് മഹദ് വചനങ്ങള്‍ എഴുതിയും ചിത്രങ്ങള്‍ വരച്ചും മനോഹരമാക്കി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുള്ള ജില്ലതല പുരസ്കാരങ്ങള്‍ ഈ ദമ്പതികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.