പള്ളുരുത്തി: കായലുകളിൽ പോളപ്പായൽ നിറഞ്ഞതോടെ മീൻ പിടിക്കാനാവാതെ വലയുകയാണ് മത്സ്യത്തൊഴിലാളികൾ. ഇടക്കൊച്ചി, പെരുമ്പടപ്പ് കായലുകളിൽ തിങ്ങി നിറഞ്ഞാണ് പായൽ നിൽക്കുന്നത്.
ചെറുവള്ളങ്ങൾക്ക് തുഴഞ്ഞു നീങ്ങാനാവാത്ത അവസ്ഥയാണ്. ചീനവലകൾ താഴ്ത്താനാവുന്നില്ല. താഴ്ത്തുമ്പോഴാകട്ടെ വല മുഴുവൻ പായൽ നിറയുന്നു.
ഇതോടെ ഭാരം കൂടി വലകൾ കീറുന്നു. ഊന്നിവല, വീശുവ ല, കെട്ടുവല തൊഴിലാളികളും പ്രതിസന്ധിയിലാണ്. തണ്ണീർമുക്കം ബണ്ട് തുറന്നതാണ് പോളപ്പായൽ നിറയാൻ കാരണം.
സംസ്ഥാന സർക്കാർ പ്രതിവർഷം പായൽ നിർമാർജനത്തിനായി ലക്ഷങ്ങൾ െചലവഴിക്കുന്നുണ്ടെങ്കിലും പ്രയോജനം ലഭിക്കുന്നില്ല. ഉറവിടങ്ങളിൽ വെച്ചു തന്നെ പായൽ കോരി നീക്കുകയാണ് വേണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. യാത്രാബോട്ടുകൾക്കും പായൽ വിനയാകുന്നുണ്ട്. പായൽ പ്രൊപ്പല്ലറുകളിലും മറ്റും കുടുങ്ങുന്നത് മൂലം ഓടിക്കൊണ്ടിരിക്കുന്ന ബോട്ടുകൾ നിന്ന് പോകാറുണ്ടെന്ന് ബോട്ട് ജീവനക്കാരും പറയുന്നു.
പായൽ നിർമാർജനത്തിന് ശാശ്വത പരിഹാരം സർക്കാർ കണ്ടെത്തി നടപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.