സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

കൊ​ച്ചി: സീ​പോ​ര്‍ട്ട്-​എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് എ​ച്ച്.​എം.​ടി​യു​ടെ ഭൂ​മി ല​ഭി​ക്കാ​ൻ കെ​ട്ടി​വെ​ക്കേ​ണ്ട 18,77,27,000 രൂ​പ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്​ എ​ച്ച്.​എം.​ടി​യു​ടെ 1.6352 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന്​ തു​ക കെ​ട്ടി​വെ​ച്ച്​ ഭൂ​മി വി​ട്ടു​ന​ല്‍ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ൻ.​എ.​ഡി​യു​ടെ ഭൂ​മി ല​ഭി​ക്കാ​നു​ള്ള 23 കോ​ടി​യും ഉ​ട​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന്​ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന 25.8 കി​ലോ​മീ​റ്റ​ര്‍ സീ​പോ​ര്‍ട്ട് - എ​യ​ര്‍പോ​ര്‍ട്ട് റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഇ​രു​മ്പ​നം മു​ത​ല്‍ ക​ള​മ​ശ്ശേ​രി വ​രെ​യും (11.3 കി.​മി) ര​ണ്ടാം​ഘ​ട്ടം ക​ള​മ​ശ്ശേ​രി എ​ച്ച്.​എം.​ടി റോ​ഡ് മു​ത​ല്‍ എ​യ​ര്‍പോ​ര്‍ട്ട് (14.4 കി.​മി) വ​രെ​യു​മാ​ണ്. ആ​ദ്യ​ഘ​ട്ടം 2019ല്‍ ​പൂ​ര്‍ത്തീ​ക​രി​ച്ചു. ശേ​ഷി​ക്കു​ന്ന 14.4 കി​ലോ​മീ​റ്റ​റി​ന്‍റെ നി​ർ​മാ​ണം നാ​ല് സ്‌​ട്രെ​ച്ചു​ക​ളാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. എ​ച്ച്.​എം.​ടി മു​ത​ല്‍ എ​ൻ.​എ.​ഡി വ​രെ​യു​ള്ള ഭാ​ഗം (2.7 കി.​മി), എ​ൻ.​എ.​ഡി മു​ത​ല്‍ മ​ഹി​ളാ​ല​യം വ​രെ (6.5 കി.​മി), മ​ഹി​ളാ​ല​യം മു​ത​ല്‍ ചൊ​വ്വ​ര വ​രെ (1.015 കി.​മി), ചൊ​വ്വ​ര മു​ത​ല്‍ എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് വ​രെ (4.5 കി.​മി). ഇ​തി​ല്‍ എ​ച്ച്.​എം.​ടി എ​ൻ.​എ.​ഡി റീ​ച്ചി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ഭൂ​മി​ക്കാ​ണ് സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ള്‍ തു​ക അ​നു​വ​ദി​ച്ച​ത്.

ഈ ​റീ​ച്ചി​ല്‍ എ​ച്ച്.​എം.​ടി​യു​ടെ​യും എ​ൻ.​എ.​ഡി​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മൊ​ഴി​കെ 1.9 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന്‍റെ നി​ർ​മാ​ണം 2021ല്‍ ​പൂ​ര്‍ത്തി​യാ​യി. ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ ഭൂ​മി​യു​ടെ വി​പ​ണി വി​ല എ​ച്ച്.​എം.​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രെ എ​ച്ച്.​എം.​ടി സ​മ​ര്‍പ്പി​ച്ച അ​പ്പീ​ലി​ന്മേ​ല്‍ നി​ശ്ചി​ത തു​ക കെ​ട്ടി​വെ​ച്ച് ഭൂ​മി വി​ട്ടു​ന​ല്‍കാ​ന്‍ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്നാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ ത​ട​സ്സം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.

Tags:    
News Summary - 18.77 crores for Seaport-Airport Road Second Phase Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.