കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തുവന്നപ്പോൾ കേരളത്തിൽ മിന്നും വിജയം നേടി ഉത്തർപ്രദേശുകാരൻ അഷദ് ഹാസിം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് അഷദ് നാടിന്‍റെ അഭിമാനമായത്.
ഗാന്ധിനഗറിൽ വാടകക്ക് താമസിക്കുന്ന അഷദ് പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നാംക്ലാസ് മുതൽ പഠിച്ചത്. സ്കൂൾ കാലത്ത് മലയാളം സ്വന്തമായി എഴുതിപ്പഠിച്ചു. മുഹമ്മദ് ഹാഷിമും മഹ്ജബീൻ ബാനോയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: അഹദ് ഹാഷിം, ഫലക്, റിഫത്. അലഹബാദാണ് അഷദിന്‍റെ സ്വന്തം നാട്. ഇറച്ചിവെട്ട് തൊഴിൽ ചെയ്യുന്ന മുഹമ്മദ് ഹാഷിം 18ാമത്തെ വയസ്സിൽ കേരളത്തിലെത്തിയതാണ്.
അഷദ് ജനിച്ചതെല്ലാം കേരളത്തിലാണ്. ഉത്തർപ്രദേശിൽ നിന്നാൽ മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചേക്കില്ല എന്ന ചിന്തയിലാണ് മുഹമ്മദ് ഹാഷിം കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഡോക്ടറാകണമെന്നാണ് അഷദിന്‍റെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.