കൊച്ചി: കാട്ടിലോ വീട്ടിലോ വെച്ച് ചാരായം വാറ്റുന്നവർ, നക്ഷത്ര ഹോട്ടലുകളിൽ മദ്യമൊഴുക്കി ലഹരിനുരയുന്ന നിശാപാർട്ടികൾ ഒരുക്കുന്നവർ, ലഹരി വസ്തുക്കൾ വിൽപനക്കെത്തിക്കുന്നവർ, ഉപയോഗിക്കുന്നവർ എന്നിങ്ങനെയുള്ളവരെയൊക്കെ അഴിക്കുള്ളിലാക്കാൻ എക്സൈസ്.
ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ പേരിൽ അനധികൃത മദ്യവിൽപന മുതൽ സിന്തറ്റിക് ലഹരി ഉൾപ്പെടെ ഒഴുകുന്ന ഡി.ജെ പാർട്ടികൾ വരെ അരങ്ങേറാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് പ്രതിരോധം. യൂനിഫോമിലും മഫ്തിയും ലഹരിക്കാരെ പിടികൂടാൻ അവരെത്തും. കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും നടപടിക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ജനുവരി നാലുവരെ നീളുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ല-താലൂക്ക് തലങ്ങളിലും എക്സൈസ് സർക്കിൾ ഓഫിസ് കേന്ദ്രീകരിച്ചും സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകൾ പ്രവർത്തിക്കും. മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും എക്സൈസിനെ അറിയിക്കാം.
ഡെപ്യൂട്ടി കമീഷണർ 0484-2390657, 9447178059. അസി. എക്സൈസ് കമീഷണർ: 0484-2397480 9496002867, ജില്ല കൺട്രോൾ റൂം: 0484-2390657 9447178059.
ആലുവ മേഖല: നോർത്ത് പറവൂർ വരാപ്പുഴ, ആലുവ, പെരുമ്പാവൂർ, മാമല, കാലടി, അങ്കമാലി
കോതമംഗലം മേഖല: മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുട്ടമ്പുഴ
കൊച്ചി മേഖല: ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ഞാറയ്ക്കൽ, എറണാകുളം, തൃപ്പൂണിത്തുറ
ഡി.ജെ പാർട്ടികൾ നടത്തുന്ന ഇടങ്ങളിൽ അനധികൃത മദ്യ-മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയാൻ സംയുക്ത പരിശോധനകൾ നടത്തും. മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെ മുൻകൂർ കസ്റ്റഡിയിലെടുക്കാനും നടപടിയുണ്ട്.
24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ജനങ്ങളുടെ പരാതികളിൽ മിന്നൽ പരിശോധനക്ക് രണ്ട് സ്ട്രൈക്കിങ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഇത്തരം പരാതികൾ അന്വേഷിക്കും.
വനമേഖലയിലും വ്യാജമദ്യ ഉൽപാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തും. എക്സൈസ്, ഫോറസ്റ്റ് റവന്യൂ, പൊലീസ്, ഡ്രഗ്സ്, ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകൾ നടത്തും. രാത്രികാല പട്രോളിങ്ങും വാഹനപരിശോധനയും നടത്താൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
2023 ഡിസംബറിൽ എക്സൈസ് 113 അബ്കാരി, 95 എൻ.ഡി.പി.എസ്, 793 കോപ്റ്റ കേസുകളെടുത്തിരുന്നു. അബ്കാരി 109, എൻ.ഡി.പി.എസ് 101 എന്നിങ്ങനെ പ്രതികൾ അതേമാസം പിടിയിലായി. 15 വാഹനവും പിടികൂടി. 9.2 ലിറ്റർ ചാരായം, 342 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 1538 ലിറ്റർ വാഷ്, 22 കിലോ കഞ്ചാവ്, 7.8 ലിറ്റർ അനധികൃത ബിയർ, 221 ലിറ്റർ കള്ള്, 0.97 ഗ്രാം എം.ഡി.എം.എ, പലവിധ സിന്തറ്റിക് ഡ്രഗ്സ് എന്നിവ പിടിച്ചെടുത്തു. കോപ്റ്റ കേസുകളിൽ നിന്നായി 1,58,600 രൂപ ഈടാക്കി. 17,220 രൂപ തൊണ്ടിയായും പിടിച്ചെടുത്തു.
മാസം, സിന്തറ്റിക് ഡ്രഗ്സ് കേസുകൾ, പിടികൂടിയ കഞ്ചാവ് (കിലോഗ്രാം), എം.ഡി.എം.എ (ഗ്രാം), ഇന്ത്യൻ നിർമിത വിദേശ മദ്യം (ലിറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.