വരാപ്പുഴ: കോട്ടുവള്ളിയിലെ പൊക്കാളിപ്പാടം തരം മാറ്റാനുള്ള ശ്രമം സി.പി.എം നേതൃത്വത്തിലുള്ള കർഷക തൊഴിലാളി പ്രവർത്തകർ തടഞ്ഞു. കോട്ടുവള്ളി പഞ്ചായത്ത് 19ാം വാർഡിലെ കാട്ടുതോട് പാടശേഖരത്തിലാണ് നിലം നികത്താനുള്ള ശ്രമം നടക്കുന്നത്. ഏപ്രിലിൽ മത്സ്യകൃഷി അവസാനിച്ച ശേഷം പൊക്കാളി കൃഷി ചെയ്യാതെ നിലം തരിശിട്ട സ്ഥിതിയിലാണ്. ഇവിടെ മണ്ണ് മാറ്റി വലിയ കുഴിയെടുക്കുകയും കുഴിച്ചെടുത്ത മണ്ണ് മറ്റൊരു സ്ഥലത്ത് നിറച്ചശേഷം നിർമാണ പ്രവൃത്തികൾ തുടങ്ങാനാണ് ഭൂവുടമകളുടെ നീക്കം.
ഇവിടെ റിസോർട്ട് നിർമിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും പൊക്കാളി കൃഷി ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരെ സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, സെക്രട്ടറി, വില്ലേജ് ഓഫിസർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മണ്ണ് കുഴിക്കാൻ ഉപയോഗിച്ച യന്ത്രസാമഗ്രികൾ പാടശേഖരത്തിൽനിന്ന് എടുത്തുമാറ്റി. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.കെ. സോമൻ, നേതാക്കളായ കെ.കെ. സതീശൻ, കെ.എം. ജോർജ്, സി.വി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത നിലം നികത്തൽ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.