കാക്കനാട്: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ ബസുകളെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പൊലീസും കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തി. 175 ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. യാത്രക്കാർക്ക് വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളെ തുടർന്നാണ് നടപടി. ഫസ്റ്റ് എയ്ഡ് ബോക്സും മരുന്നുകളും മറ്റ് വസ്തുക്കളും ഇല്ലാത്തവയായിരുന്നു വാഹനങ്ങളിൽ പലതും.
ബുധനാഴ്ച രാവിലെ 11.30 മുതൽ 12.30വരെ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. 256 സ്വകാര്യ ബസുകളാണ് പരിശോധിച്ചത്. എറണാകുളം ആർ.ടി ഓഫിസും വിവിധ സബ് ഓഫിസുകളും സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റി പൊലീസും പങ്കെടുത്തു. ഒമ്പത് സ്ക്വാഡുകളായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെതായി ഉണ്ടായിരുന്നത്.
ഫസ്റ്റ് എയ്ഡിന് പുറമേ ആവശ്യത്തിന് ടൂൾകിറ്റുകൾ ഇല്ലാത്തവ, ലൈറ്റുകളും മറ്റ് അനധികൃത രൂപമാറ്റങ്ങളും വരുത്തിയവ, ട്രിപ്പ് മുടക്കിയവ, ജീവനക്കാർക്ക് കണ്ടക്ടർ, ഡ്രൈവർ ലൈസൻസ് ഇല്ലാത്തവ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.