കൊച്ചി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തിന് നൽകിയ സംഭാവനകൾ തമസ്കരിച്ചുകൊണ്ട് ഇകഴ്ത്തുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൽ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച പോസ്റ്ററിൽപോലും നെഹ്റുവിനെ ഉൾപ്പെടുത്താതിരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് (എസ്) എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഒരാഴ്ച നീളുന്ന ജവഹർലാൽ നെഹ്റു ദേശീയ സ്മൃതി വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ബി.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. നേതാക്കളായ മാത്യൂസ് കോലഞ്ചേരി, ടി.വി. വർഗീസ്, കെ. എസ്. അനിൽ, ഐ.ഷിഹാബുദ്ദീൻ, വി.വി. സന്തോഷ് ലാൽ, ജൂബി എം. വർഗീസ്, എൻ.ഐ. പൗലോസ്, എ.എസ്. അമൽ, കെ.ജെ. ബേസിൽ, ടി.എസ്. ജോൺ, പി.അജിത്കുമാർ, ശ്യാംലാൽ സുകുമാരൻ, പി.സി. പരമേശ്വരൻ, രമ്യ ഷിയാസ്, ആന്റണി സജി, ബിജാസ് എം.എസ്, കെ.എസ്. കൃഷ്ണകുമാർ, വി.ആർ. വിമൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.