കൊച്ചി: കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ പാർക്കിങ് സൗജന്യമാക്കുന്നു.തിരക്കേറിയ അഞ്ച് സ്റ്റേഷനിലൊഴികെയാണ് ഈ മാസം 25 മുതൽ പാർക്കിങ് സൗജന്യമാക്കുന്നത്.
പാര്‍ക്കിങ്ങിന് ഏറെ തിരക്ക് അനുഭവപ്പെടുന്ന, സെക്യൂരിറ്റി ജീവനക്കാരുടെ സഹായം അത്യാവശ്യമായ ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കളമശ്ശേരി, കുസാറ്റ് സ്റ്റേഷനുകളില്‍ മാത്രം പാര്‍ക്കിങ്ങിന് നാമമാത്ര ചാര്‍ജ് ഈടാക്കും. 25 മുതല്‍ ഈ അഞ്ചുസ്റ്റേഷനില് മാത്രം മെട്രോ യാത്രക്കാരുടെ കാറിന് ദിവസം 10 രൂപയും ബൈക്കിന് അഞ്ച് രൂപയുമായിരിക്കും പാര്‍ക്കിങ് ഫീസ്. യാത്രക്കാര്‍ പാര്‍ക്കിങ് സ്ഥലത്ത് മെട്രോ െട്രയിന്‍ ടിക്കറ്റ് കാണിക്കണം.
യാത്രക്കാരല്ലാത്തവരുടെ കാറിന് ആദ്യ രണ്ട് മണിക്കൂറില്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 15 രൂപയുമായിരിക്കും ഫീസ്. ബൈക്കിന് ആദ്യ രണ്ട് മണിക്കൂറില്‍ 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ചുരൂപ വീതവുമായിരിക്കും ഫീസ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങിന് സമഗ്രസംവിധാനം വരുന്നുണ്ട്. കാമറ ടെക്നോളജിയുടെയും സെന്‍സറുകളുടെയും സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യമില്ലാതെ സുരക്ഷിതവും അനായാസവുമായി പാര്‍ക്കിങ് സൗകര്യമൊരുക്കുന്ന ഈ സംവിധാനം അടുത്തവര്‍ഷം മേയോടെ സജ്ജമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.