representational image
മട്ടാഞ്ചേരി: ആലുവ-കാക്കനാട്-ചിറ്റൂർ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന ബസുകൾ യാത്രക്കാരെ നിർദിഷ്ട സ്ഥലങ്ങളിലെത്തിക്കാതെ തോപ്പുംപടിയിലും വെളിയിലുമൊക്കെയായി ഇറക്കിവിടുന്നതായി പരാതി. ഇത്തരം ബസുകാർക്കെതിരെ നടപടിയെടുക്കാൻ ആർ.ടി.ഒ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ഫുൾ ടിക്കറ്റെടുത്ത യാത്രക്കാരെയാണ് തോപ്പുംപടിയിലും മറ്റും ട്രിപ് അവസാനിപ്പിച്ച് ഇറക്കിവിടുന്നത്.
ചോദ്യം ചെയ്താൽ സ്വകാര്യ ബസുകാർ ഗുണ്ടായിസം കാണിക്കുന്നതായും പരാതിയുണ്ട്. ഗത്യന്തരമില്ലാതെ ബസുകാർ പറയുന്നത് അനുസരിക്കാൻ യാത്രക്കാർ നിർബന്ധിതരാവുകയാണ്. ചിലപ്പോൾ തൊട്ടുപിറകിൽ ഇടക്കൊച്ചിയിൽനിന്ന് വരുന്ന ബസിൽ കയറ്റി വിടും. എന്നാലും നേരത്തേ എടുത്ത ടിക്കറ്റിെൻറ യാത്ര ചെയ്യാത്ത ഭാഗത്തിനുള്ള ടിക്കറ്റ് ചാർജ് മടക്കിക്കൊടുക്കാൻ തയാറാവില്ല.
യാത്രക്കാരനെ ഇടക്ക് ഇറക്കിവിടുന്നതിനെതിരെ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും ഇതിനായി സ്ക്വാഡിനെ നിയോഗിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.