ഡെങ്കിപ്പനി പ്രതിരോധം; മേയര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണോ?

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​മ്പോ​ള്‍ മേ​യ​ര്‍ നി​ഷ്‌​ക്രി​യ​ത്വം പാ​ലി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധം. എ​ച് 1എ​ന്‍ 1 പ​നി പ​ട​ര്‍ന്നു​പി​ടി​ച്ച് ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടു​മ്പോ​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ക്ക പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം താ​ളം ​തെ​റ്റി​യെ​ന്നാ​രോ​പി​ച്ചു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന്​ കൗ​ണ്‍സി​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് മേ​യ​ര്‍ ഹാ​ള്‍ വി​ട്ടു​പോ​യി.

മേ​യ​ര്‍ ഡ​യ​സ്സി​ല്‍ എ​ത്തി​യ​തോ​ടെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലെ​ത്തി പ്ല​ക്കാ​ര്‍ഡും കൈ​യ്യി​ലേ​ന്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. മേ​യ​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​കെ. അ​ഷ​റ​ഫ് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം വ​ഴ​ങ്ങി​യി​ല്ല. തു​ട​ര്‍ന്നാ​ണ് യോ​ഗ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ക്കു​ന്ന​താ​യി അ​റി​യി​ച്ച് മേ​യ​ര്‍ ഹാ​ള്‍ വി​ട്ടു​പു​റ​ത്ത് പോ​യ​ത്.

കൊ​തു​ക് നി​വാ​ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ജ​ന​വ​ഞ്ച​ന​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ന​ഗ​ര​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. ആ​ന്റ​ണി കു​രീ​ത്ത​റ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ര്‍ഡു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ര​ണ്ടു​പേ​രെ ന​ല്‍കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ഇ​തു​വ​രെ ആ​രെ​യും ന​ല്‍കി​യി​ട്ടി​ല്ലെ​ന്നും വി​മ​ർ​ശി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് ഹെ​ല്‍ത്ത് ഓ​ഫീ​സി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള​ത് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ 11 പേ​ര്‍ക്ക് മാ​ത്ര​മാ​ണ് ഡെ​ങ്കി​പ്പ​നി എ​ന്ന​താ​ണ്. ഇ​ത് ജ​ന​ങ്ങ​ളെ ക​ളി​യാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഡെ​ങ്കി​പ്പ​നി​യെ തു​ട​ര്‍ന്ന് മൂ​ന്നോ​ളം ജീ​വ​നു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ സ​മീ​പ​നം ഈ ​നി​ല​യി​ലാ​ണെ​ങ്കി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു വ​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വും പാ​ര്‍ല​മെ​ന്റ​റി പാ​ര്‍ട്ടി സെ​ക്ര​ട്ട​റി എം.​ജി. അ​രി​സ്‌​റ്റോ​ട്ടി​ലും പ​റ​ഞ്ഞു.

കൗ​ണ്‍സി​ല്‍ യോ​ഗം ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള പ്ര​തി​പ​ക്ഷ സ​മ​രം എ​ന്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് അ​റി​യി​ല്ലെ​ന്ന്​ മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍കു​മാ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്ക​വേ പ​റ​ഞ്ഞു. ഡെ​ങ്കി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ണ്‍സി​ലി​ല്‍ ഇ​തു​വ​രെ ഗൗ​ര​വ​ച​ര്‍ച്ച​ക​ൾ വ​ന്നി​ട്ടി​ല്ല.

വി​ഷ​യം ച​ര്‍ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​തി​ഷേ​ധം ഒ​ഴി​വാ​ക്കി കൗ​ണ്‍സി​ല്‍ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. കൊ​ച്ചി കോ​ര്‍പ​റേ​ഷ​നി​ലേ​ക്കാ​ള്‍ ഡെ​ങ്കി​പ്പ​നി പ്ര​ശ്‌​നം രൂ​ക്ഷ​മാ​യു​ള്ള​ത് ന​ഗ​ര​സ​ഭ അ​തി​ര്‍ത്തി​ക്ക് പു​റ​ത്താ​ണെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Dengue-prevention-mayor-kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.